advertisement

Nimishapriya| 'നിമിഷപ്രിയ കേസിൽ സാമുവൽ ജെറോം പണം പിരിക്കുന്നു, ഒരു മധ്യസ്ഥചർച്ചയും നടത്തിയിട്ടില്ല': കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

Last Updated:

' നാൽപ്പതിനായിരം ഡോളറെങ്കിലും അദ്ദേഹം കവർന്നു. ഈ വിഷയത്തിൽ അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാൻ അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു' അബ്ദുൽ ഫത്താഹ് മഹ്ദി കുറിച്ചു

തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി, സാമുവൽ ജെറോം
തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി, സാമുവൽ ജെറോം
നിമിഷപ്രിയ കേസിൽ സാമുവൽ ജെറോമിനെതിരെ വിമർശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. ഫേസ്ബുക്കിലൂടെ സാമുവലിനെതിരെ മഹ്ദി ​ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സാമുവൽ ജെറോം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
സാമുവൽ ജെറോം യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇന്നേവരെ ഒരു മധ്യസ്ഥ ചർച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും അയക്കുകയോ ചെയ്തിട്ടില്ലെന്നും മഹ്ദി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. മറിച്ചാണെന്ന് തെളിയിക്കാൻ സാമുവൽ ജെറോമിനെ മഹ്ദി ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുകയും ചെയ്തു.
'ബിബിസി ചാനലിനോട് പറഞ്ഞതുപോലെ അഭിഭാഷകനല്ല. നാൽപ്പതിനായിരം ഡോളറെങ്കിലും അദ്ദേഹം കവർന്നു. ഈ വിഷയത്തിൽ അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാൻ അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു.
advertisement
നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സനായിൽ വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങൾ എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളിൽ അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുകയായിരുന്നു. തലാലിന്റെ കുടുംബവുമായി ചർച്ച ചെയ്യാൻ 20,000 ഡോളറിന് വേണ്ടി അഭ്യർത്ഥിക്കുന്നത് കണ്ടു.
മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ്. സത്യം ഞങ്ങൾക്കറിയാം. അദ്ദേഹം കള്ളം പറയുന്നതും വഞ്ചനയും അവസാനിച്ചില്ലെങ്കിൽ ഞങ്ങൾ എല്ലാം വെളിപ്പെടുത്തുമെന്നും' അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Nimishapriya| 'നിമിഷപ്രിയ കേസിൽ സാമുവൽ ജെറോം പണം പിരിക്കുന്നു, ഒരു മധ്യസ്ഥചർച്ചയും നടത്തിയിട്ടില്ല': കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ
Next Article
advertisement
35 ലക്ഷം തട്ടിയെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; സംവിധായകന്‍ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ
35 ലക്ഷം തട്ടിയെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; സംവിധായകന്‍ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ
  • 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദിക്കെതിരെ പോലീസ് കേസെടുത്തു.

  • 'ഇൻസോംനിയ' പ്രോഗ്രാമുമായി ബന്ധപ്പെട്ട് പണം തട്ടിയെടുത്തുവെന്നതാണ് കേസിലെ ആരോപണം.

  • സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതായും അദ്ദേഹം നിയമപരമായി നേരിടുമെന്ന് പറഞ്ഞു.

View All
advertisement