Abu Dhabi | അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് ബൂസ്റ്റർ ഡോസ് വേണ്ട; ടൂറിസ്റ്റുകൾക്കുള്ള മാർഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി അധികൃതർ
Abu Dhabi | അബുദാബിയിൽ പ്രവേശിക്കാൻ കോവിഡ് ബൂസ്റ്റർ ഡോസ് വേണ്ട; ടൂറിസ്റ്റുകൾക്കുള്ള മാർഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി അധികൃതർ
വിനോദസഞ്ചാരികള്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അബുദാബിയിലേക്ക് സന്ദര്‍ശനം നടത്തുന്ന യാത്രക്കാര്‍ അവരുടെ രണ്ട് ഡോസ് വാക്സിനഷനുകളും പൂര്‍ത്തിയാക്കിയിരിക്കണം.
അബുദാബിയിലേക്കെത്തുന്ന (Abu Dhabi) സന്ദര്‍ശകര്‍ക്ക് എമിറേറ്റില്‍ (Emirates) പ്രവേശിക്കാന്‍ കോവിഡ് -19 വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് വെള്ളിയാഴ്ച സാംസ്‌കാരിക ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു. കോവിഡ് 19ന്റെ (Covid 19) മൂന്നാം തരംഗം ലോകമെങ്ങും ശക്തമായതോടെ കര്‍ശന നിയന്ത്രണങ്ങളായിരുന്നു എമിറേറ്റ്‌സില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
പുതിയ അറിയിപ്പോടെ അബുദാബിയില്‍ പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന മാനദണ്ഡങ്ങളില്‍ വ്യക്തത കൈവന്നു. അബുദാബിയില്‍ പ്രവേശിക്കണമെങ്കില്‍ ഗ്രീന്‍ പാസിനായി അല്‍ ഹോസ്ന്‍ ആപ്പ് (AlHons app) വഴി അപേക്ഷിക്കണം. 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാലോ 96 മണിക്കൂറിനിടയില്‍ ചെയ്ത ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം സമര്‍പ്പിച്ചാലോ മാത്രമേ സന്ദര്‍ശകര്‍ക്ക് ഗ്രീന്‍ പാസ് ലഭിക്കൂ. തലസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അല്‍ ഹോസ്ന്‍ ആപ്പില്‍ പറയുന്ന പ്രകാരം കോവിഡ് 19 ബൂസ്റ്റര്‍ ഡോസ് എടുക്കുകയോ അല്ലെങ്കില്‍ 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ ഫലമോ മതി. ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധിതമല്ലെന്ന കാര്യത്തില്‍ അധികൃതര്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
വിനോദസഞ്ചാരികള്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അബുദാബിയിലേക്ക് സന്ദര്‍ശനം നടത്തുന്ന യാത്രക്കാര്‍ അവരുടെ രണ്ട് ഡോസ് വാക്സിനഷനുകളും പൂര്‍ത്തിയാക്കിയിരിക്കണം. സ്വന്തം രാജ്യത്തു നിന്ന് കോവിഡ് 19 വാക്സിനേഷന്‍ രണ്ടു ഡോസ് സ്വീകരിച്ചതായുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനായി മാതൃരാജ്യത്ത് നിന്നും ലഭിക്കുന്ന ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒന്നുകില്‍ മൊബൈല്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ നേരിട്ടോ ഹാജരാക്കാം.
അല്ലാത്തപക്ഷം 14 ദിവസം ക്വാറന്റീനില്‍ കഴിയുകയോ 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റിവ് ആണെന്ന് കാണിക്കുന്ന പരിശോധന ഫലമോ ഹാജരാക്കണം. കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും പ്രവേശിക്കാവുന്നതാണ്.
അബുദാബിയുടെ അതിര്‍ത്തിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഒരു പ്രത്യേക പാത അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ദുബായ്-അബുദാബി റോഡ് എന്‍ട്രി പോയിന്റ് വഴി വഴിയാണ് വിനോദ സഞ്ചാരികള്‍ക്ക് എമിറേറ്റ്‌സിലേക്ക് പ്രവേശിക്കാന്‍ കഴിയുക. ഡിസിടി- അബുദാബിയിലെ വലത് പാത (ലെയിന്‍ 1) വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുകയാണ്. ഈ പാതയിലൂടെ മാത്രമായിരിക്കും സഞ്ചാരികള്‍ക്ക് പ്രവേശനം സാധ്യമാവുക. ഈ ലെയിന്‍ 1 പാതയില്‍ വിനോദ സഞ്ചാരികള്‍ക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കാനും മറ്റ് പ്രതിസന്ധിഘട്ടങ്ങളില്‍ സഹായം ലഭ്യമാക്കാനുമായി പ്രത്യേക ഓഫീസ് ആരംഭിച്ചിട്ടുണ്ട്.
അബുദാബിയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ ഏറ്റവും പുതിയ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ആവശ്യമായ കോവിഡ് -19 മുന്‍കരുതല്‍ നടപടികള്‍ക്കുമായി DCT - അബുദാബിയുടെ വെബ്‌സൈറ്റായ VisitAbuDhabi.ae സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.