'ഖത്തർ കെ.എം.സി.സി നോർക്കയിൽ എടുത്തത് മുസ്ലീം ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമെന്നത് ദുർവ്യാഖ്യാനം'

Last Updated:

'മതേതര സ്വഭാവത്തോട് കൂടി പ്രവർത്തിക്കുന്ന സംഘടനയാണ് കെ.എം.സി.സി' എന്ന സമിതി നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് അംഗത്വം നൽകാനുള്ള ഡയറക്ടർ ബോർഡ് തീരുമാനം

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കേരള മുസ്ലീം കൾച്ചറൽ സെന്ററി (കെ.എം.സി.സി)ന്റെ ഖത്തർ ഘടകത്തിന് (നോർക്ക) അഫിലിയേഷൻ നൽകിയത് കീഴ്‌വഴക്കങ്ങൾ മാറ്റിവെച്ച് എന്നും ഇതിന് പിന്നിൽ ഇടതുമുന്നണിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്നും ആരോപണം. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് നോർക്ക വഴി നീക്കം നടത്തുന്നതെന്ന ആരോപണം പല കോണിൽ നിന്നും ഉയർന്നതിനു പിന്നാലെ നോർക്ക വിശദീകരണ കുറിപ്പ് ഇറക്കി.
മുസ്ലിം ലീഗ് അധികാരത്തിലുള്ള സാഹചര്യത്തിൽ പോലും ലഭിക്കാത്ത പരിഗണനയാണ് നിലവിൽ കെ.എം.സി.സി.ക്ക് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ജനുവരി 31-ന് ചേർന്ന നോർക്ക ഡയറക്ടർ ബോർഡാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഖത്തർ കെ.എം.സി.സി നൽകിയ അപേക്ഷ പരിഗണിച്ചാണ് അഫിലിയേഷൻ നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. നേരത്തെ അപേക്ഷ പരിഗണിച്ച സാഹചര്യത്തിൽ ലീഗുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് അഫിലിയേഷൻ നൽകുന്ന കാര്യത്തിൽ നോർക്ക ഡയറക്ടർ ബോർഡിന്ചില സംശയങ്ങളുണ്ടായിരുന്നു. തുടർന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിച്ചു.
advertisement
‘മതേതര സ്വഭാവത്തോട് കൂടി പ്രവർത്തിക്കുന്ന സംഘടനയാണ് കെ.എം.സി.സി’ എന്ന സമിതി നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് അംഗത്വം നൽകാനുള്ള ഡയറക്ടർ ബോർഡ് തീരുമാനം. മത-സാമുദായിക പ്രവർത്തനങ്ങൾക്ക് പുറമെ മതേതര പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന നിബന്ധനയോട് കൂടിയായിരിക്കും നോർക്കയിലേക്കുള്ള കെ.എം.സി.സിയുടെ പ്രവേശനം.
ഖത്തർ കെ.എം.സി.സിക്ക് നോർക്കയുടെ അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറയുന്നു. കെഎംസിസിക്ക് അംഗീകാരം നൽകിയത് രാഷ്ട്രീയ തീരുമാനമല്ലെന്നും, വിഭാഗീയത പ്രോത്സാഹിപ്പിക്കില്ല എന്ന് നോർക്കയുടെ ഡയറക്ടർ ബോർഡിന് ബോധ്യമാകുന്ന എല്ലാ അസോസിയേഷനുകൾക്കും ഈ പരിഗണന ലഭിക്കുമെന്നും നോർക്കയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതും ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതുമായ വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകൾക്ക് അഫിലിയേഷൻ നൽകേണ്ടതില്ല എന്നത് നേരത്തേയുള്ള തീരുമാനമാണ്. ഈ സാഹചര്യത്തിൽ പൊതുവേ പല അസോസിയേഷനുകൾക്കും അഫിലിയേഷൻ നടപടികൾ സ്വീകരിക്കാതെ നീട്ടി വച്ചിരുന്നു. അഫിലിയേഷനുവേണ്ടിയുള്ള ഖത്തർ കെ.എം.സി.സിയുടെ അപേക്ഷ നോർക്ക ഡയറക്ടർ ബോർഡ് പരിശോധിക്കുകയും ഇക്കാര്യത്തിൽ വേണ്ട അന്വേഷണം നടത്തി ബോർഡിന് സമർപ്പിക്കാൻ റസിഡന്റ് വൈസ് ചെയർമാന്റെ നേതൃത്വത്തിലുള്ള ഒരു സബ്കമ്മിററിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
advertisement
ഖത്തർ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ സമിതി അവർക്ക് അഫിലിയേഷൻ നൽകാവുന്നതാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഭാവിയിലും ഒരു തരത്തിൽ ഉള്ള വിഭാഗീയതയും പ്രോത്സാഹിപ്പിക്കുകയില്ല എന്ന സത്യവാങ്മൂലം സമർപ്പിക്കപ്പെട്ട ശേഷം ഖത്തർ കെ.എം.സി.സിക്ക് അംഗീകാരം നൽകാവുന്നതാണെന്ന് കഴിഞ്ഞ ഡയറക്ടർ ബോർഡ് തീരൂമാനിച്ചു. ഇതിന് ഒരു തരത്തിലുള്ള രാഷ്ട്രീയ മാനങ്ങളും നൽകേണ്ടതില്ല. ഈ തീരുമാനം ഒരു രാഷ്ട്രീയ തീരുമാനവും അല്ല. മുസ്ലീം ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമാണ് നോർക്ക വഴി ഇട്ടിരിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകൾ എല്ലാം ദുർവ്യാഖ്യാനമാണ്. പ്രവാസികള്‍ക്ക് മതമോ രാഷ്ട്രീയമോ ഇല്ല. പ്രവാസിയുടെ മതവും രാഷ്ട്രീയവും പ്രവാസ ലോകത്ത് മാത്രമുള്ളതാണ്. ഒററക്കെട്ടായി പ്രവാസികള്‍ക്ക് നോര്‍ക്ക വഴിയുളള സേവനങ്ങള്‍ അറിയിക്കാന്‍ വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കണെമെന്ന സന്ദേശവും ഇതുവഴി ലക്ഷ്യമിടുന്നു. അതിനായി എല്ലാവര്‍ക്കും അവസരം നല്‍കുന്നതാണ്, നോർക്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു
advertisement
മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് അടുപ്പിക്കുന്നതിനുള്ള താത്പര്യം അടുത്തിടെ ആദ്യം വ്യക്തമാക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനായിരുന്നു. എന്നാൽ സിപിഐ എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയതോടെ അത് തൽക്കാലം അവസാനിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഖത്തർ കെ.എം.സി.സി നോർക്കയിൽ എടുത്തത് മുസ്ലീം ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമെന്നത് ദുർവ്യാഖ്യാനം'
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement