advertisement

UPI ദുബായിൽ കാർഡോ ദിർഹമോ വേണ്ട; യുപിഐ വഴി ഇടപാട് നടത്താം

Last Updated:

യുഎഇയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഒരു വർഷത്തിനകം യുപിഐ‌ സംവിധാനം. നാട്ടിലേക്ക് പണമയക്കാം

Rapid Read
യുപിഐ
യുപിഐ
ദുബായ്: ഇന്ത്യയുടെ യുപിഐ സംവിധാനം യുഎഇയിൽ വ്യാപകമാക്കാൻ നാഷണൽ പേയ്മെന്റ്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) തീരുമാനിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി പണമിടപാടുകൾ നടത്താം. ഭാവിയിലെ യാത്രകളിൽ ദിർഹമോ ഡെബിറ്റ് കാർഡോ കൈയിൽ‌ കരുതേണ്ടിവരില്ല. പകരം ഗൂഗിൾ പേ, പേടിഎം പോലെ യുപിഐ പിന്തുണയ്ക്കുന്ന ആപ്പു‌കൾ മാത്രം മതിയാകും.
രൂപ ദിർഹത്തിലേക്കു മാറ്റുന്നതിന്റെ ബുദ്ധിമുട്ടുകളും ഒഴിവാകും. ദുബായ് ഡ്യൂട്ടി ഫ്രീയിലും ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിലും നിലവിൽ യുപിഐ ഇടപാടുകൾ നടക്കുന്നുണ്ട്. ഒരു വർഷത്തിനകം യുപിഐ യുഎഇയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ലഭ്യമാക്കുമെന്ന് എൻപിസിഐ എംഡി‌യും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു. പാ‌സ്പോർട്ടും മൊബൈൽ ഫോണും മാത്രമായി യുഎഇയിലേക്കു വരാൻ കഴിയുന്ന കാലം വിദൂരമല്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. അധികം വൈകാതെ പ്രവാസിക ളായ ഇന്ത്യക്കാർക്ക് നാട്ടിലേക്കു പണം അയയ്ക്കാനും ഈ യു പിഐ സംവിധാനം പ്രയോജന പ്പെടുത്താം.
advertisement
ഇതും വായിക്കുക: നമ്മുടെ യുപിഐ ഇനി നമീബിയയിലും; പ്രധാനമന്ത്രി മോദി നാല് ഉഭയകക്ഷി കരാറില്‍ ഒപ്പ് വെച്ചു
തടസ്സമില്ലാത്ത സേവനം ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനായി എന്‍ഐപിഎല്‍ യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങള്‍, പേയ്‌മെന്റ് സൊല്യൂഷന്‍ ദാതാക്കള്‍, ബാങ്കുകള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിതേഷ് ശുക്ല വ്യക്തമാക്കി. നാലുമാസത്തിനകം ദുബായിലെ ടാക്‌സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാനെന്ന് അധികൃതര്‍ വ്യക്തമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
UPI ദുബായിൽ കാർഡോ ദിർഹമോ വേണ്ട; യുപിഐ വഴി ഇടപാട് നടത്താം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement