ദുബായ്: പ്രീ-അപ്രൂവ്ഡ് വിസ ഓണ്‍ അറൈവലിന് അർഹതയുള്ള ഇന്ത്യക്കാർക്ക് ഓൺലൈൻ അപേക്ഷ നിർബന്ധം
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രീ-അപ്രൂവ്ഡ് വിസ-ഓൺ-അറൈവലിനായി എങ്ങനെ ഓൺലൈനിൽ അപേക്ഷിക്കാം?
ദുബായിൽ 14 ദിവസത്തെ പ്രീ-അപ്രൂവ്ഡ് വിസ-ഓൺ-അറൈവലിന് അർഹതയുള്ള ഇന്ത്യൻ പൗരന്മാർ ഇപ്പോൾ ഈ സേവനത്തിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടതുണ്ട്. ആറ് മാസത്തെ കാലാവധിയുള്ള യുഎസ്, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി വിസയുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.
വിസ 14 ദിവസത്തേക്ക് കൂടി നീട്ടാൻ കഴിയും, പക്ഷേ ഒരു തവണ മാത്രം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ൻ്റെ (ജിഡിആർഎഫ്എ) നിയമമനുസരിച്ച് യാത്രക്കാർക്ക് പാസ്പോർട്ട്, യാത്രാ രേഖകൾ, യുഎസ്എയിൽ നിന്നോ യുകെയിൽ നിന്നോ ഉള്ള പെർമനന്റ് റെസിഡന്റ് കാർഡ്, വ്യക്തികളുടെ ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
പ്രീ-അപ്രൂവ്ഡ് വിസ-ഓൺ-അറൈവലിനായി എങ്ങനെ ഓൺലൈനിൽ അപേക്ഷിക്കാം?
- ജിഡിആർഎഫ്എ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
- നിങ്ങളുടെ വ്യക്തി വിവരങ്ങൾ നൽകുക
- 253 ദിർഹം ഫീസായി അടയ്ക്കുക
advertisement
വിസ പ്രക്രിയ പൂർത്തിയാകാൻ 48 മണിക്കൂർ ആണ് സാധാരണ എടുക്കുന്നത് വിസ അനുവദിച്ചാൽ അപേക്ഷകന് ഇമെയിലിൽ ഒരു അറിയിപ്പ് ലഭിക്കും. ഫെബ്രുവരി ഒന്ന് മുതൽ എമിറേറ്റ്സ് എയർലൈൻസിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് എമിറേറ്റ്സ് എയർലൈൻസ് പ്രീ-അപ്രൂവ്ഡ് വിസ ഓൺ അറൈവൽ സൌകര്യം ഏർപ്പെടുത്തിയിരുന്നു.
ദുബായ് വിസ പ്രോസസ്സിംഗ് സെന്റർ (ഡി. വി. പി. സി) ഇത് 14 ദിവസത്തെ സിംഗിൾ എൻട്രി വിസയായി ആണ് നൽകുന്നത്. ഇത്തരം വിസയിൽ ദുബായിലെത്തുന്ന എമിറേറ്റ്സ് ഉപഭോക്താക്കൾക്ക് വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടികൾ പൂർത്തീകരിക്കാനാകും.
Location :
New Delhi,Delhi
First Published :
May 25, 2024 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ്: പ്രീ-അപ്രൂവ്ഡ് വിസ ഓണ്‍ അറൈവലിന് അർഹതയുള്ള ഇന്ത്യക്കാർക്ക് ഓൺലൈൻ അപേക്ഷ നിർബന്ധം