Arrest | അപ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് വളര്‍ത്തല്‍; ചൂടു ക്രമീകരിക്കാന്‍ പ്രത്യേക സംവിധാനം; പ്രവാസി പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചെടികള്‍ക്ക് ആവശ്യമായ ചൂട് ക്രമീകരിക്കാന്‍ ഉള്‍പ്പെടെ പ്രത്യേക സംവിധാനമൊരുക്കിയായിരുന്നു കൃഷി
കുവൈത്ത്: അപ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ പ്രവാസിയെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. സാല്‍വയിലായിരുന്നു സംഭവം. പ്രത്യേക സജ്ജീകരണങ്ങളോടെ ഏഴ് കഞ്ചാവ് ചെടികളാണ് വളര്‍ത്തിയത്. തൊഴില്‍ രഹിതനായ പാകിസ്ഥാനി യുവാവ് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്യുന്നതായും ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചു.
ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ച് തെളിവുകള്‍ ശേഖരിച്ചു. ശേഷം അപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി വാങ്ങി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കഞ്ചാവ് ചെടിയും അനുബന്ധ വസ്തുക്കളും പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചെടികള്‍ക്ക് ആവശ്യമായ ചൂട് ക്രമീകരിക്കാന്‍ ഉള്‍പ്പെടെ പ്രത്യേക സംവിധാനമൊരുക്കിയായിരുന്നു കൃഷി. കഞ്ചാവ് ചെടികള്‍ക്ക് പുറമെ ഹാഷിഷും ഇവിടെ നിന്ന് കണ്ടെടുത്തു. ഡിജിറ്റല്‍ ത്രാസും, കത്തിയും ഉള്‍പ്പെടെ മറ്റ് സാധനങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
advertisement
Goons Attack | തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം;വീടുകയറി ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥ അടക്കം പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം (Goonda attack). നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ ആക്രമണത്തില്‍ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.
ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജിക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്.
advertisement
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതിട്ടില്ല. ഇതേ കേസിലെ പ്രതികളാണ് ഇന്നലത്തെ ആക്രമണത്തിനും പിന്നിലെന്നാണ് സംശയം.
Location :
First Published :
January 08, 2022 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Arrest | അപ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് വളര്‍ത്തല്‍; ചൂടു ക്രമീകരിക്കാന്‍ പ്രത്യേക സംവിധാനം; പ്രവാസി പിടിയില്‍


