Ramzan 2024 | റംസാന്‍ മാസത്തിൽ ദിവസവും അഞ്ച് മണിക്കൂര്‍ മാത്രം ജോലി; തൊഴിൽ സമയം വെട്ടിക്കുറച്ച് ഖത്തര്‍

Last Updated:

രാവിലെ ഒന്‍പത് മണി മുതല്‍ രണ്ടുമണി വരെയായിരിക്കും ജോലി സമയം

ദോഹ: റംസാന്‍ മാസാരംഭത്തോട് അനുബന്ധിച്ച് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ തൊഴില്‍ സമയം ദിവസം അഞ്ചുമണിക്കൂറായി കുറച്ച് ഖത്തര്‍. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച സര്‍ക്കാര്‍ പുറപ്പെടുവിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ രണ്ടുമണി വരെയായിരിക്കും ജോലി സമയമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഖത്തര്‍ നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജോലി ആവശ്യകതകള്‍ നിറവേറ്റുകയും പ്രവര്‍ത്തി ദിനത്തില്‍ അഞ്ച് മണിക്കൂര്‍ എന്ന സമയക്രമം പാലിക്കുകയും ചെയ്താല്‍ രാവിലെ 10 മണി വരെ വൈകി ഓഫീസില്‍ എത്താമെന്നും വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. റംസാന്‍ മാസത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുവദിക്കുന്നതായിരിക്കും.
ഒരു സ്ഥാപനത്തിലെ 30 ശതമാനം ജീവനക്കാര്‍ക്കു വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കുന്നതാണ്. അമ്മമാര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായിരിക്കും ഇതില്‍ മുന്‍ഗണന ലഭിക്കുക. പബ്ലിക് ഹെല്‍ത്ത് മന്ത്രാലയവും (MoPH) വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അതത് വിഭാഗങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രവൃത്തി സമയം നിര്‍ണ്ണയിക്കും. മാര്‍ച്ച് 11ന് ഖത്തറില്‍ റംസാന്‍ മാസമാരംഭിക്കുമെന്നാണ് കരുതുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Ramzan 2024 | റംസാന്‍ മാസത്തിൽ ദിവസവും അഞ്ച് മണിക്കൂര്‍ മാത്രം ജോലി; തൊഴിൽ സമയം വെട്ടിക്കുറച്ച് ഖത്തര്‍
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement