ഇത് അഹങ്കരമോ അബദ്ധമോ?; സെക്യൂരിറ്റിയ്ക്ക് കൈ കൊടുക്കാത്ത ബൂംറയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ
Last Updated:
'ബൂം ഈസ് ബാക്ക്' എന്ന പേരില്‍ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയിലാണ് വിവാദ ദൃശ്യങ്ങള്‍
മുംബൈ: ഐപിഎല്‍ തുടങ്ങാന്‍ മണിക്കൂറികള്‍ ശേഷിക്കെ മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബൂംറയ്‌ക്കെതിരെ സോഷ്യല്‍മീഡിയ. പരിശീലനത്തിനായി വാങ്കഡെയിലെത്തിയ താരം സെക്യൂരിറ്റിയ്ക്ക് കൈ നല്‍കാതെ ഗ്രൗണ്ടിലേക്ക് നടന്നതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. 'ബൂം ഈസ് ബാക്ക്' എന്ന പേരില്‍ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയിലാണ് വിവാദ ദൃശ്യങ്ങള്‍
കാറില്‍ നിന്ന് പുറത്തിറങ്ങിയ ബുംറയെ ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി കൈകൂപ്പി സ്വാഗതം ചെയ്യുകയായിരുന്നു. ചിരിച്ചുകൊണ്ട് താരം വന്നെങ്കിലും സെക്യൂരിറ്റി തനിക്ക് നേരെ കൈ നീട്ടിയത് കാണാതെ താരം നടന്നകലുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ താരത്തിന്റെ അഹങ്കാരമാണിതെന്ന പേരിലാണ് വിമര്‍ശനങ്ങള്‍ വന്നത്.
Also Read: ബാറ്റിങ്ങിലും ബൗളിങ്ങിലും മുന്നിലാര്; ഐപിഎല്ലിലെ സുവര്‍ണ്ണ താരങ്ങളിവര്‍
അതേസമയം കാറില്‍ നിന്നിറങ്ങുകയായിരുന്ന താരം കൈ നീട്ടിയത് കണ്ടില്ലെന്നും വാഹനത്തില്‍ നിന്ന് ചിരിച്ചുകൊണ്ടായിരുന്നു ഇറങ്ങിയതെന്ന വാദവും ചില ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ബുംറ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.
advertisement
📹 Watch: Boom is back 🔥#CricketMeriJaan #OneFamily @Jaspritbumrah93 pic.twitter.com/luoA7aIT8K
— Mumbai Indians (@mipaltan) March 21, 2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 22, 2019 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇത് അഹങ്കരമോ അബദ്ധമോ?; സെക്യൂരിറ്റിയ്ക്ക് കൈ കൊടുക്കാത്ത ബൂംറയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ