ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ വിവാഹിതയായി
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദധാരിയാണ് ഷേയ്ഖ മഹ്റ
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷേയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം വിവാഹിതയായി. ബിസിനസുകാരനും സംരംഭകനുമായ ഷേഖ് മാന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മാന അൽ മക്തൂമുമായുള്ള വിവാഹം ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ സഅബീൽ ഹാളിലാണ് നടന്നത്.
ചടങ്ങിന്റെ ചിത്രങ്ങൾ അധികൃതർ പങ്കുവെച്ചു. ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദധാരിയാണ് ഷേയ്ഖ മഹ്റ. ദുബായിൽ റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ മേഖലയിൽ നിരവധി വിജയകരമായ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ഷേയ്ഖ മാന. കുതിരപ്രേമികളായ ഇരുവരും വിവാഹവിവരം നേരത്തെതന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
advertisement
ഷേഖ് മുഹമ്മദിന് പുറമെ വിവാഹച്ചടങ്ങിൽ വൈസ്പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷേഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷേഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ധനകാര്യ മന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷേഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരി ഷേഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ പങ്കെടുത്തു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 29, 2023 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ വിവാഹിതയായി