സൗദിയിലെ അനധികൃത താമസക്കാരുടെ മക്കള്‍ക്ക് സൗജന്യവിദ്യാഭ്യാസം
- Published by:Nandu Krishnan
- trending desk
Last Updated:
എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസനത്തിന്റെയും പുരോഗതിയുടെയും ദേശീയ ചട്ടക്കൂടില്‍ അവരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള സൗദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം
അനധികൃതമായി താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കുമെന്ന് സൗദി സര്‍ക്കാര്‍ വ്യക്തമാക്കി.
ആഭ്യന്തരമന്ത്രാലയത്തില്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സൗദി സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് സൗദിന്യൂസ്50 റിപ്പോര്‍ട്ടു ചെയ്തു.
നിയമപരമായ അവസ്ഥ പരിഗണിക്കാതെ തന്നെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസനത്തിന്റെയും പുരോഗതിയുടെയും ദേശീയ ചട്ടക്കൂടില്‍ അവരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള സൗദി സർക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സൗദിയിൽ താമസിക്കുന്ന 1.3 കോടി പേര്‍ വിദേശികളാണ്. അതില്‍ തന്നെ നല്ലൊരു ശതമാനം പേരും രാജ്യത്തിനകത്ത് താമസിക്കുന്നതിനുള്ള നിയമങ്ങള്‍ ലംഘിച്ചവരാണ്. താമസം, തൊഴില്‍, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ച 22,000ലേറെ പേരെ ഈ വര്‍ഷം ഓഗസ്റ്റ് 29നും സെപ്റ്റംബര്‍ നാലിനുമിടയില്‍ അറസ്റ്റ് ചെയ്തിരുന്നു.
Location :
New Delhi,New Delhi,Delhi
First Published :
September 13, 2024 12:54 PM IST