സൗദി അറേബ്യ ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ താല്‍ക്കാലികമായി നിര്‍ത്തി
- Published by:Sarika N
- news18-malayalam
Last Updated:
ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിസ നിരോധനം ജൂണ്‍ പകുതി വരെ തുടരും
ന്യൂഡല്‍ഹി: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിരോധനം ജൂണ്‍ പകുതി വരെ തുടരുമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഉംറ വിസ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ അനധികൃതമായി ആളുകള്‍ പങ്കെടുക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നാണ് റിപ്പോര്‍ട്ട്.
ഉംറ വിസയിലോ ഫാമിലി വിസിറ്റ് വിസയിലോ എത്തുന്ന നിരവധി വിദേശ പൗരന്‍മാര്‍ അനുമതിയില്ലാതെ ഹജ്ജില്‍ പങ്കെടുക്കുന്നതിനായി രാജ്യത്ത് നിയമവിരുദ്ധമായി അധികകാലം താമസിച്ചതായി മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുതിയ നിര്‍ദേശപ്രകാരം വിദേശ പൗരന്‍മാര്‍ക്ക് ഏപ്രില്‍ 13വരെ ഉംറ വിസയ്ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 13ന് ശേഷം ഹജ്ജ് തീര്‍ത്ഥാടനം അവസാനിക്കുന്നത് വരെ പുതിയ ഉംറ വിസകള്‍ നല്‍കില്ല. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍, മൊറോക്കോ എന്നീ 14 രാജ്യങ്ങളിലെ പൗരന്‍മാരെയാണ് പുതുതായി ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ബാധിക്കുന്നത്.
advertisement
ഇസ്ലാം മത വിശ്വാസപ്രകാരം ഒരു വിശ്വാസി തന്റെ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഹജ്ജ് കര്‍മം നിര്‍വഹിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഹജ്ജ് തീര്‍ത്ഥാടനം പൂര്‍ത്തിയായാല്‍ പുരുഷന്‍മാര്‍ തല മുണ്ഡനം ചെയ്യുകയും സ്ത്രീകള്‍ മുടി മുറിക്കണമെന്നുമാണ് ആചാരം. 2024ല്‍ 18 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 22 രാജ്യങ്ങളില്‍ നിന്നായി 16 ലക്ഷത്തിലധികം തീര്‍ഥാടകരും 2.21 ലക്ഷം ആഭ്യന്തര തീര്‍ഥാടകരുമാണ് ഉള്‍പ്പെടുന്നത്.
Location :
New Delhi,New Delhi,Delhi
First Published :
April 07, 2025 10:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യ ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ താല്‍ക്കാലികമായി നിര്‍ത്തി