സൗദിയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ 17000-ഓളം പേരെ പിടികൂടി

Last Updated:

കഴിഞ്ഞ ഒരു മാസത്തിലേറെയായി സൗദിയില്‍ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ 46000-ഓളം പേരെ പിടികൂടിയിട്ടുണ്ട്

സൗദി അറേബ്യ
സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമായി തുടരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇതിനോടകം 17000-ഓളം പേരെ പിടികൂടി. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പിടികൂടിയവരെ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് നിയമലംഘനം നടത്തിയതിന് 17,000 ത്തോളം പേരെ പിടികൂടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇതില്‍ താമസ നിയമം ലംഘിച്ച 10,000 പേരും അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേരും, തൊഴില്‍ നിയമ ലംഘനം നടത്തിയ 2,000 പേരുമാണ് ഉള്ളത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന അധികൃതർ തുടർന്നുവരികയായിരുന്നു. ഈ കാലയളവിനുള്ളിൽ 46000-ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇതിൽ നാൽപ്പതിനായിരത്തിലേറെ പേരെ ഉടൻ നാടുകടത്തും. ഇതിനായി അതത് രാജ്യങ്ങളുടെ എംബസികൾക്ക് ഇവരുടെ വിശദാംശം കൈമാറിയിട്ടുണ്ട്. യാത്രാരേഖകളും ശരിയാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ 17000-ഓളം പേരെ പിടികൂടി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement