ഇനി സീന്‍ മാറും; സൗദി അറേബ്യയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മാണ കേന്ദ്രം
- Published by:meera_57
- news18-malayalam
Last Updated:
റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് അല്‍ഹിസന്‍ ബിഗ് ടൈം സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്
റിയാദ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും ആധുനിക സംവിധാനങ്ങളുമുള്ള ചലച്ചിത്ര നിര്‍മാണ കേന്ദ്രം സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് അല്‍ഹിസന്‍ ബിഗ് ടൈം സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍-ഷെയ്ഖ് ആണ് ഇത് ഉദ്ഘാടനം ചെയ്തത്.
ഈ മേഖലയിലെ സിനിമയുടെയും ടെലിവിഷന്‍ പരിപാടികളുടെയും നിര്‍മാണം ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ദിവസങ്ങള്‍ കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. 10,500 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന ഈ കെട്ടിടത്തില്‍ ഏഴ് സ്റ്റുഡിയോകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ മൂന്ന് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ കേന്ദ്രത്തില്‍ മെറ്റല്‍ വര്‍ക്കിംഗ്, കാര്‍പെന്ററി വര്‍ക്ക്‌ഷോപ്പുകള്‍, വസ്ത്രാലങ്കാരം തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു പ്രൊഡക്ഷന്‍ വില്ലേജും ഉള്‍പ്പെടുന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഇതിന് പുറമെ വിഐപി സ്യൂട്ടുകള്‍, ഫിലിം പ്രൊഡക്ഷന്‍ ഓഫീസുകള്‍, പൂര്‍ണമായും സജ്ജീകരിച്ച എഡിറ്റിംഗ് റൂമുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും ഒരു സ്ഥലത്ത് ഏകോപിപ്പിച്ചുകൊണ്ട് സമയവും ചെലവും ലാഭിക്കാന്‍ ഈ സ്റ്റുഡിയോ ലക്ഷ്യമിടുന്നു. ഈ സൗകര്യത്തിലൂടെ സാമ്പത്തിക, ബാങ്കിംഗ് മേഖലകള്‍ക്ക് സിനിമാ നിര്‍മാണ കമ്പനികളെ പിന്തുണയ്ക്കുന്നതിന് അവസരം നല്‍കും. ഇത് പ്രാദേശികമായ ടെലിവിഷന്‍ പരിപാടികള്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
advertisement
Summary: Saudi Arabia gets the largest film production centre in the Middle East. The facility attained completion in 120 days. It comprises seven studios spread across 10,500 sq.ft
Location :
Thiruvananthapuram,Kerala
First Published :
November 07, 2024 6:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇനി സീന്‍ മാറും; സൗദി അറേബ്യയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മാണ കേന്ദ്രം