സൗദി അറേബ്യയില്‍ ഇനി ചാട്ടവാറടിയില്ല; പ്രാകൃത ശിക്ഷ നിർത്താൻ തീരുമാനമായി

Last Updated:

Flogging Punishment in Saudi Arabia | സൽമാൻ രാജാവിന്റെ നിർദേശപ്രകാരം എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് ശ്രദ്ധേയമായ തീരുമാനം

റിയാദ്: സൗദിയിൽ കുറ്റവാളികൾക്ക് നൽകുന്ന ചാട്ടവാറടി ശിക്ഷ നിർത്തലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതി ജനറൽ കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷയോ പിഴയോ ഈടാക്കണമെന്ന നിർദേശമാണ് ജനറൽ കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് ശ്രദ്ധേയമായ തീരുമാനം.
സൗദി അറേബ്യയിൽ വിവിധതരം കുറ്റകൃത്യങ്ങൾക്ക് ഇപ്പോഴും ചാട്ടവാറടി ശിക്ഷയായി നൽകുന്നുണ്ട്. ഇതിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധം നടത്തിവരികയായിരുന്നു. പൊതുസ്ഥലങ്ങളിൽവെച്ചാണ് സൌദി ചാട്ടവാറടി പോലെയുള്ള പ്രാകൃതശിക്ഷാരീതികൾ നടപ്പാക്കിയിരുന്നത്.
BEST PERFORMING STORIES:'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
ലോകത്തേറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ സൗദിയിൽ 800 പേരെ തൂക്കിക്കൊന്നതായി ബ്രിട്ടനിലെ റിപ്രൈവ് എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2015ൽ സൽമാൻ രാജാവ് അധികാരത്തിലേറിയതോടെ യാഥാസ്ഥിതികമായ നിരവധി നിയമങ്ങൾ പിൻവലിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പതിറ്റാണ്ടുകളായി നിലനിന്ന ചാട്ടവാറടി പോലെയുള്ള ശിക്ഷ സൌദി പിൻവലിക്കാൻ ഒരുങ്ങുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയില്‍ ഇനി ചാട്ടവാറടിയില്ല; പ്രാകൃത ശിക്ഷ നിർത്താൻ തീരുമാനമായി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement