സൗദിയിലെ മനുഷ്യവകാശ ലംഘനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ട അധ്യാപകനെതിരെയുള്ള വധശിക്ഷ റദ്ദാക്കി

Last Updated:

അധ്യാപകനായ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഗാംദിയ്‌ക്കെതിരെയുള്ള ശിക്ഷയാണ് കോടതി റദ്ദാക്കിയത്

സൗദി അറേബ്യയിലെ മനുഷ്യവകാശ ലംഘനങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അധ്യാപകനെതിരെ ചുമത്തിയ വധശിക്ഷ റദ്ദാക്കി. വിരമിച്ച അധ്യാപകനായ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഗാംദിയ്‌ക്കെതിരെയുള്ള ശിക്ഷയാണ് കോടതി റദ്ദാക്കിയത്.
2023- ജൂലൈ 9-നാണ് റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതി ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. രാജ്യത്തെ അഴിമതി, മനുഷ്യവകാശ ലംഘനം എന്നിവയെ വിമര്‍ശിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ ട്വീറ്റുകളാണ് ശിക്ഷ വിധിക്കാന്‍ കാരണമായത്.
2022-ലാണ് സൗദി ഭരണകൂടം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 55-കാരനായ ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സയും പോലീസ് നിഷേധിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനദ് എന്ന മനുഷ്യാവകാശ സംഘടനയാണ് സൗദി അപ്പീല്‍ കോടതി ഇദ്ദേഹത്തിന്റെ വധശിക്ഷ റദ്ദാക്കിയ വിവരം സ്ഥിരീകരിച്ചത്. കൂടാതെ അധ്യാപകനെതിരെ പുതിയ ശിക്ഷകളൊന്നും കോടതി പുറപ്പെടുവിച്ചിട്ടില്ലെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
ഈ വിഷയത്തില്‍ പ്രതികരിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഗവേഷകന്‍ ഡാന അഹമ്മദും രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിന്റെ പേരിലാണ് മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഗാംദിയുടെ മേല്‍ കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ഡാന പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ വധശിക്ഷ വ്യാപകമായി ഉപയോഗിക്കുന്ന രീതി സൗദി അറേബ്യ അവസാനിപ്പിക്കണമെന്നും ഡാന അഹമ്മദ് പറഞ്ഞു.
അതേസമയം സൗദി ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അല്‍ ഗാംദിയുടെ സഹോദരനായ അസദ് ബിന്‍ നാസര്‍ അല്‍ ഗാംദിയ്ക്ക് പ്രത്യേക ക്രിമിനല്‍ കോടതി 20 വര്‍ഷം തടവ് വിധിച്ചിരുന്നു.
advertisement
സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ സൗദി ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നയത്തെ മനുഷ്യവകാശ സംഘടനകള്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്.
Summary:Saudi Arabia’s Court of Appeal has overturned the death sentence issued against a retired teacher, Mohammed bin Nasser Al-Ghamdi, for tweeting about human rights.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിലെ മനുഷ്യവകാശ ലംഘനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ട അധ്യാപകനെതിരെയുള്ള വധശിക്ഷ റദ്ദാക്കി
Next Article
advertisement
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; സൂര്യകുമാർ യാദവ്
  • സൂര്യകുമാർ യാദവ് ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും.

  • പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് നേടിയതിനു ശേഷം സൂര്യകുമാർ ഈ പ്രഖ്യാപനം നടത്തി.

  • തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

View All
advertisement