COVID 19| സൗദിയിൽ ചികിത്സയിലായിരുന്ന നാല് വിദേശികൾ കൂടി മരിച്ചു; പുതുതായി 518 പേർക്ക് കോവിഡ്
COVID 19| സൗദിയിൽ ചികിത്സയിലായിരുന്ന നാല് വിദേശികൾ കൂടി മരിച്ചു; പുതുതായി 518 പേർക്ക് കോവിഡ്
Corona in Saudi Arabia | രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 83 ആയി
Coronavirus
Last Updated :
Share this:
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച നാലുപേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 83 ആയി. പുതിയതായി 518 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 6380 ആയി. മക്കയിലും മദീനയിലും ജിദ്ദയിലും തന്നെയാണ് തുടർച്ചയായി മരണ നിരക്ക് ഉയരുന്നത്.
പുതിയതായി മരിച്ച നാലുപേരും വിദേശികളാണ്. മക്കയിൽ രണ്ടുപേരും മദീനയിലും ജിദ്ദയിലും ഓരോരുത്തരുമാണ് മരിച്ചത്. മരിച്ച നാലുപേരും സ്ഥിരമായി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നവരാണെന്നും 35നും 89നും ഇടയിൽ പ്രായമുള്ളവരാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.