Saudi Arabia| സംസാരം മറ്റുള്ളവര്‍ക്ക് ശല്യമായാൽ സൗദിയിൽ പിഴ; ശബ്ദമര്യാദ പ്രധാനമെന്ന് അധികൃതർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിയമലംഘനത്തിന്റെ തോതനുസരിച്ച് 750 രൂപ മുതൽ 1.26 ലക്ഷം വരെ പിഴ ലഭിക്കും
റിയാദ്: ശബ്ദം മറ്റുള്ളവർക്ക് ശല്യമായാൽ സൗദിയിൽ ഇനി പിഴ. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദമര്യാദയും പ്രധാനമെന്ന് അധികൃതർ. രാജ്യത്ത് സന്ദർശത്തിനെത്തുന്നവരെ ഭീഷണിപ്പെടുത്തതോ അപകടത്തിൽപ്പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ ശബ്ദമുണ്ടാക്കിയാൽ 100 റിലയാണ്(ഏകദേശം 2100 രൂ പ) പിഴ ശിക്ഷ.
പുരുഷന്മാരും സ്ത്രീകളും മാന്യമായ വസ്ത്രം ധരിക്കുക, അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല, മാലിന്യങ്ങൾ വലിച്ചെറിയരുത്, പൊതുസ്ഥലത്ത് തുപ്പരുത്, അനുവാദമില്ലാതെ ആരുടെയും ഫോട്ടോ എടുക്കാൻ പാടില്ല, പ്രാർഥന സമയത്ത് ഉച്ചത്തിൽ പാട്ടുവയ്ക്കരുത് തുടങ്ങിയവയാണ് സൗദിയിലെ പൊതുമര്യാദ ചട്ടങ്ങളുടെ ഭാഗമായുള്ളത്.
നിയമലംഘനത്തിന് കടുത്ത പിഴ ശിക്ഷയാണ് നൽകും. നിയമലംഘനത്തിന്റെ തോതനുസരിച്ച് 750 രൂപ മുതൽ 1.26 ലക്ഷം വരെ പിഴ ലഭിക്കും. കൂടാതെ ഉപദ്രവിക്കുക, ശല്യപ്പെടുത്തുക, അസൗകര്യം ഉണ്ടാക്കുക എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ്.
Location :
First Published :
August 18, 2022 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia| സംസാരം മറ്റുള്ളവര്‍ക്ക് ശല്യമായാൽ സൗദിയിൽ പിഴ; ശബ്ദമര്യാദ പ്രധാനമെന്ന് അധികൃതർ