Saudi Arabia | പ്രാര്‍ത്ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ട് വെയ്ക്കരുതെന്ന് സൗദി അറേബ്യ; പിടിക്കപ്പെട്ടാൽ 20,000 രൂപയോളം പിഴ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രാര്‍ത്ഥനയ്ക്കിടെ ഉച്ചത്തിൽ പാട്ട് വെയ്ക്കുന്നതിന് ആദ്യം പിടിക്കപ്പെട്ടാൽ 1,000 റിയാലും രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2,000 റിയാലും പിഴ ചുമത്തും
അദാൻ (Adhan), ഇഖാമ (Iqamah) പ്രാർത്ഥനാസമയങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിന് എതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ (Soudi Arabia). ഇത് നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് അധികൃതർ അറിയിച്ചതായി ഒകാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സൗദി തൗഖ് ഓര്‍ഗനൈസേഷന്‍ പറയുന്നതനുസരിച്ച്, പ്രാര്‍ത്ഥനയ്ക്കിടെ ഉച്ചത്തിൽ പാട്ട് വെയ്ക്കുന്നതിന് ആദ്യം പിടിക്കപ്പെട്ടാൽ 1,000 റിയാലും രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2,000 റിയാലും പിഴ ചുമത്തും. പള്ളികളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ ഷോര്‍ട്ട്‌സ് (Shorts) ധരിച്ചാല്‍ 250 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴ ചുമത്താനും സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍, പൊതുയിടങ്ങളില്‍ പുരുഷന്മാർ ഷോര്‍ട്സ് ധരിക്കുന്നതിനെ രാജ്യത്തിലെ പൊതു മര്യാദകളുടെ ലംഘനമായി കണക്കാക്കില്ല. പബ്ലിക് ഡെക്കോറം റെഗുലേഷന്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രിതല തീരുമാനം സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പുതിയ പിഴകൾ അവതരിപ്പിച്ചത്. കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിൽ പാട്ട് വെച്ചാലും പിഴ ബാധകമാണ്. അയല്‍വാസികള്‍ പരാതിപ്പെട്ടാല്‍ 500 റിയാലാണ് പിഴ ചുമത്തുക.
advertisement
2019ല്‍ അംഗീകരിച്ച പൊതു മര്യാദാ ലംഘനങ്ങളുടെ പട്ടികയില്‍ 19 ലംഘനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അവ 20 ആയി മാറി.
ലംഘനങ്ങളുടെ പട്ടിക
- പൊതുയിടത്തിലെ ലൈംഗിക അതിക്രമങ്ങൾ
- ജനവാസകേന്ദ്രങ്ങളിൽ ഉച്ചത്തില്‍ പാട്ട് വെയ്ക്കൽ
- പ്രാര്‍ത്ഥനാ സമയങ്ങളില്‍ പാട്ട് വെയ്ക്കൽ
- മാലിന്യം ഉപേക്ഷിക്കൽ
- വളര്‍ത്തുമൃഗങ്ങളുടെ മാലിന്യം നീക്കം ചെയ്യാതിരിക്കല്‍
- വികലാംഗര്‍ക്കായി അനുവദിച്ചിട്ടുള്ള സീറ്റുകള്‍ കൈയടക്കൽ
- വേലികളും മറ്റും മറികടന്ന് പൊതുസ്ഥലങ്ങളില്‍ അതിക്രമിച്ചു കടക്കൽ
advertisement
- പൊതുസ്ഥലത്ത് അടിവസ്ത്രമോ പൈജാമയോ പോലുള്ള അനുചിതമായ വസ്ത്രം ധരിക്കൽ
- നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കൽ
- പൊതു മര്യാദയെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കൽ
- പൊതുസ്ഥലങ്ങളിലെ ചുവരുകളില്‍ എഴുത്തും വരയും
- കാറുകളില്‍ വംശീയ സ്റ്റിക്കറുകള്‍ സ്ഥാപിക്കല്‍
- ലൈസന്‍സ് ഇല്ലാതെ പൊതുസ്ഥലത്ത് പരസ്യങ്ങളുടെ വിതരണം
- സഫാരി സമയത്ത് അംഗീകൃത സ്ഥലങ്ങളില്‍ തീകൂട്ടൽ
- ആളുകളെ വാക്കാലോ ആംഗ്യങ്ങളിലൂടെയോ ഭീഷണിപ്പെടുത്തൽ
- ആളുകളുടെ കണ്ണുകളിലേക്ക് ലേസര്‍ പോയിന്ററുകള്‍ അടിക്കുക
advertisement
- അനുവാദമില്ലാതെ ആളുകളുടെ ചിത്രങ്ങള്‍ എടുക്കല്‍
- അപകടത്തില്‍പ്പെട്ട കക്ഷികളുടെ അനുമതിയില്ലാതെ വാഹനാപകടത്തിന്റെ ചിത്രങ്ങള്‍ എടുക്കല്‍
മേല്‍പ്പറഞ്ഞ ലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ പ്രവൃത്തികളില്‍ ഭൂരിഭാഗവും ഇതിനകം സൗദി അറേബ്യയില്‍ നിരോധിച്ചിരുന്നു, എന്നാല്‍ പ്രത്യേക ശിക്ഷയൊന്നും നല്‍കിയിരുന്നില്ല. തീരുമാനം ജഡ്ജിക്ക് വിടുകയായിരുന്നു.
Location :
First Published :
February 22, 2022 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia | പ്രാര്‍ത്ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ട് വെയ്ക്കരുതെന്ന് സൗദി അറേബ്യ; പിടിക്കപ്പെട്ടാൽ 20,000 രൂപയോളം പിഴ