advertisement

Gold Rate: കുതിപ്പ് തുടർന്ന് പൊന്ന്! പവന് ഒറ്റയടിക്ക് കൂടിയത് 1400 രൂപ; നിരക്ക് അറിയാം

Last Updated:

രാജ്യാന്തര വില ഔൺസിന് 5,106 ഡോളർ നിലവാരത്തിൽ തുടരുന്നു

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വർധനവ്. പവന് ഇന്ന് കൂടിയത് 1400 രൂപ. ഇതോടെ പവൻ വില 1,16,800 രൂപയിലെത്തി. ഗ്രാമിന് 175 രൂപ ഉയർന്ന് 14,600 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 5,106 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,928 രൂപയും, പവന് 1,27,424 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,946 രൂപയും പവന് 95,568 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 290 രൂപയും കിലോഗ്രാമിന് 2,90,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: കുതിപ്പ് തുടർന്ന് പൊന്ന്! പവന് ഒറ്റയടിക്ക് കൂടിയത് 1400 രൂപ; നിരക്ക് അറിയാം
Next Article
advertisement
രോഗിയുടെ വയറ്റിൽ കത്രിക:ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ കയറി യൂത്ത് കോൺഗ്രസ്‌  വാതിലില്‍ റീത്ത് വെച്ചു
രോഗിയുടെ വയറ്റിൽ കത്രിക:ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ കയറി യൂത്ത് കോൺഗ്രസ്‌ വാതിലില്‍ റീത്ത് വെച്ചു
  • വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ചു

  • പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി, സംഘർഷാവസ്ഥയും ഉണ്ടായി

  • കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണം.

View All
advertisement