advertisement

ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് മെയ് 24 മുതൽ ജൂൺ 26 വരെ ഉംറ അനുവദിക്കില്ല: സൗദി

Last Updated:

ജൂൺ 2 മുതൽ ജൂൺ 20 വരെ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10,000 സൗദി റിയാൽ പിഴ ചുമത്തും

മെയ് 24 മുതൽ ജൂൺ 26 വരെയുള്ള കാലയളവിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ഉംറ അനുവദിക്കൂവെന്ന് എന്ന് സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുവാനും, മക്കയിലെ ഗ്രാൻഡ് പള്ളിയിലെ തീർത്ഥാടനം സുഗമമാക്കാനും വേണ്ട നിർദേശങ്ങൾ സൗദി മന്ത്രാലയം നൽകിയിട്ടുണ്ട്. ജൂൺ 2 മുതൽ ജൂൺ 20 വരെ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിക്കുന്ന പൗരന്മാർ, പ്രവാസികൾ, സന്ദർശകർ എന്നിവർക്ക് 10,000 സൗദി റിയാൽ പിഴ ചുമത്താൻ ആഭ്യന്തര മന്ത്രാലയം അടുത്തിടെ പദ്ധതിയിട്ടിരുന്നു.
അനധികൃതമായി പ്രവേശിക്കുന്നവർ പ്രവാസികളാണെങ്കിൽ അവരെ മാതൃരാജ്യത്തേക്ക് നാടുകടത്തുകയും ഒരു നിശ്ചിത കാലയളവിലേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ഹജ്ജ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രാലയം, ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾക്ക് ഇരട്ടി പിഴ നേരിടേണ്ടി വരുമെന്നും അറിയിച്ചു.
ഹജ്ജ് നിയമങ്ങൾ ലംഘിച്ചു നാടുകടത്തപ്പെടുന്നവർക്കുള്ള പിഴ
  • ആറ് മാസം വരെ തടവ്
  • 50,000 സൗദി റിയാൽ വരെ പിഴ
  • സഞ്ചരിച്ച വാഹനം ജുഡീഷ്യറി കണ്ടുകെട്ടും
  • നിയമലംഘനം നടത്തുന്ന പ്രവാസികൾക്കും സന്ദർശകർക്കു നാടുകടത്തലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ വിലക്കും
advertisement
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ മക്ക, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലുള്ളവർ 911 എന്ന എമർജൻസി കോൺടാക്റ്റ് നമ്പറിലേയ്ക്കും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ 999 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് ജൂൺ 14നും 19നും ഇടയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് മെയ് 24 മുതൽ ജൂൺ 26 വരെ ഉംറ അനുവദിക്കില്ല: സൗദി
Next Article
advertisement
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
  • പ്രധാനമന്ത്രി മോദിയെ കണ്ട നിമിഷം ജീവിതത്തിൽ എന്നും അനുഗ്രഹവും പ്രചോദനവും ആകുമെന്ന് ആശാനാഥ്

  • മോദിയിൽ താൻ കണ്ടത് അധികാരം അല്ല, ഭാരതത്തിന്റെ ആത്മാവും വിനയവും ആണെന്ന് ആശാനാഥ് പറഞ്ഞു

  • പ്രധാനമന്ത്രിയുടെ കാലുകൾ തൊട്ടപ്പോൾ സന്തോഷവും അഭിമാനവും അനുഭവപ്പെട്ടുവെന്ന് ആശാനാഥ്.

View All
advertisement