ഷാർജ ഇന്ത്യൻ അസോസിയേഷൻ: മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന ജനാധിപത്യ മുന്നണിക്ക് വൻ വിജയം; കോൺഗ്രസ് പുറത്ത്

Last Updated:

കെഎംസിസി, മാസ്, യുവകലാസാഹിതി, എൻആർഐ ഫോറം, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം തുടങ്ങിയവരുടെ പിന്തുണയിലാണ് ജനാധിപത്യ മുന്നണി മത്സരരംഗത്തിനിറങ്ങിയത്

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പോഷക സംഘടനയായ കേരള മുസ്ലിം കൾചറൽ സെന്ററും (KMCC)സിപിഎം അനുകൂല സംഘടനയായ മാസും (MASS) നേതൃത്വം നല്‍കിയ ജനാധിപത്യ മുന്നണിക്ക് വൻ വിജയം. ഒരു മാനേജിങ് കമ്മിറ്റി അംഗമൊഴിച്ച് ബാക്കിയെല്ലാ സീറ്റുകളും ജനാധിപത്യ മുന്നണി നേടി. ജനാധിപത്യ മുന്നണിയുടെ നിസാർ തളങ്കര പ്രസിഡന്റ് ആയും ശ്രീപ്രകാശ് പുരയത്ത് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിക്ക് കീഴിൽ പ്രസിഡ‍ന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മുൻ പ്രസിഡന്റ് ഇ പി ജോൺസണെയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ പ്രസി‍ഡന്റ് അഡ്വ.വൈ എ റഹീമിനേയുമാണ് പരാജയപ്പെടുത്തിയത്. ഇൻകാസ്, പ്രിയദർശിനി, ഐഒസി തുടങ്ങിയവയുടെ പിന്തുണയിലായിരുന്നു മതേതര ജനാധിപത്യമുന്നണി മത്സരിച്ചത്.
കെഎംസിസി, മാസ്, യുവകലാസാഹിതി, എൻആർഐ ഫോറം, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം തുടങ്ങിയവരുടെ പിന്തുണയിലാണ് ജനാധിപത്യ മുന്നണി മത്സരരംഗത്തിനിറങ്ങിയത്.
കാസർഗോഡ് തളങ്കര സ്വദേശിയാണ് നിസാർ. മുൻ കേരള നിയമസഭാ സ്പീക്കർ പി രാമകൃഷ്ണന്റെ സഹോദരനാണ് പൊന്നാനി സ്വദേശിയായ ശ്രീപ്രകാശ്. ഇവരടക്കം ആകെ 46 പേരാണ് സ്ഥാനാർത്ഥികളായുണ്ടായിരുന്നത്.
advertisement
ബിജെപി ആഭിമുഖ്യമുള്ള ഐപിഎഫ് (സമ​ഗ്ര വികസന മുന്നണി) പ്രതിനിധികളും മത്സരിച്ചിരുന്നു. ഇവർക്ക് ആർക്കും വിജയിക്കാൻ സാധിച്ചില്ല. സ്വതന്ത്ര സ്ഥാനാർത്ഥികളുമുണ്ടായിരുന്നു. ഇൻകാസ്, ഐഎംസിസി തുടങ്ങിയ സംഘടനകളുടെ സജീവ ഭാരവാഹികളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ. 2400 പേർക്കാണ് ഇന്ത്യൻ അസോസിയേഷനിൽ വോട്ടവകാശമുള്ളത്. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അവസാനിക്കുകയും രാത്രി വൈകി വോട്ടെണ്ണൽ പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കുകയുമായിരുന്നു. ഭരണസമിതിയുടെ ഒരു വർഷകാലാവധിയെന്നത് ഇനിമുതൽ രണ്ടുവർഷമായിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാർജ ഇന്ത്യൻ അസോസിയേഷൻ: മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന ജനാധിപത്യ മുന്നണിക്ക് വൻ വിജയം; കോൺഗ്രസ് പുറത്ത്
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement