ദുബായിലേക്ക് പോകുന്നോ? കൈയിൽ 60,000 രൂപയും റിട്ടേൺ ടിക്കറ്റും നിർബന്ധം
- Published by:Vishnupriya S
- news18-malayalam
Last Updated:
സന്ദര്‍ശക വിസയില്‍ യുഎഇയില്‍ പോകുന്നവര്‍ക്കായി വിസാ ചട്ടത്തില്‍ മാറ്റം വരുത്തി യുഎഇ
സന്ദര്‍ശക വിസയില്‍ യുഎഇയില്‍ പോകുന്നവര്‍ക്കായി വിസാ ചട്ടത്തില്‍ മാറ്റം വരുത്തി യുഎഇ. സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ 3000 ദിര്‍ഹം (67,884 രൂപ) പണമായോ അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് നിക്ഷേപമായോ കൈയ്യില്‍ കരുതണമെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. കൂടാതെ തിരികെയുള്ള യാത്രയുടെ ടിക്കറ്റും, താമസസൗകര്യത്തിനുള്ള രേഖകളും കൈയ്യില്‍ ഉണ്ടാകണമെന്നും പുതുക്കിയ വിസാ ചട്ടത്തില്‍ പറയുന്നു.
കൃത്യമായ വിസാ രേഖകളും കുറഞ്ഞത് ആറ് മാസം വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ടും കൈയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കാലങ്ങളായി നിലവിലുള്ള നിയമമാണിത്. യാത്രക്കാരെ അധികൃതര്‍ കര്‍ശനമായി പരിശോധിക്കാന്‍ മുന്നോട്ടെത്തെത്തിയ പശ്ചാത്തലത്തിലാണ് ഈ നിയമം വീണ്ടും ചര്‍ച്ചയായത്. ചട്ടങ്ങള്‍ പാലിക്കാത്ത നിരവധി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അതത് വിമാനങ്ങളില്‍ കയറാന്‍ അനുമതി നിഷേധിച്ചതോടെ പലരും വിമാനത്താവളങ്ങളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Location :
New Delhi,Delhi
First Published :
May 25, 2024 10:04 AM IST