'മണ്ണ് ആത്യന്തികമായ ഏകീകരണമാണ്'; COP28 കാലാവസ്ഥാ ഉച്ചകോടിയിൽ സദ്ഗുരു
- Published by:Arun krishna
- news18-malayalam
Last Updated:
COP28 ന്റെ ഫെയ്ത്ത് പവലിയനിൽ നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു സദ്ഗുരുവിന്‍റെ പ്രഭാഷണം
ദുബായില്‍ നടക്കുന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ മണ്ണിന്‍റെ പ്രധാന്യത്തെ കുറിച്ച് വാചാലനായി സദ്ഗുരു ജഗ്ഗി വാസുദേവ്."നിങ്ങൾ ആരാണെന്നത് പ്രശ്നമല്ല, നിങ്ങൾ എന്ത് വിശ്വസിക്കുന്നു, ഏത് സ്വർഗ്ഗത്തിൽ പോകും, നാമെല്ലാവരും ഒരേ മണ്ണിൽ നിന്നാണ് വന്നത്, ഒരേ മണ്ണിൽ നിന്ന് ഞങ്ങൾ ഭക്ഷിക്കുന്നു, മരിക്കുമ്പോൾ ഞങ്ങൾ അതേ മണ്ണിലേക്ക് മടങ്ങും. മണ്ണ് ആത്യന്തികമായ ഏകീകരണമാണ്' -COP28 ന്റെ ഫെയ്ത്ത് പവലിയനിൽ നടന്ന ഉദ്ഘാടന പ്രസംഗത്തിൽ സദ്ഗുരു പറഞ്ഞു.
മണ്ണിന്റെ പുനരുജ്ജീവന നയങ്ങൾ നടപ്പിലാക്കുന്നതില്‍ ജനങ്ങളെയും നയരൂപീകരണ വിദഗ്ദരയെും സ്വാധീനിക്കാനും പ്രചോദിപ്പിക്കാനും ലോകനേതാക്കള്‍ക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും സദ്ഗുരു പറഞ്ഞു.
It doesn't matter who you are, what you believe, or which heaven you will go to, all of us come from the same soil, we eat off the same soil, and when we die, we will go back to the same soil. Soil is the ultimate unifier! Faith leaders can play an instrumental role in… https://t.co/uLTzrsIrxI pic.twitter.com/ooPBr5bCnE
— Sadhguru (@SadhguruJV) December 1, 2023
advertisement
യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, എച്ച്ഇ മറിയം അൽംഹെരി, യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി തുടങ്ങി നിരവധി ലോക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സദ്ഗുരുവിന്‍റെ പ്രഭാഷണം
Location :
New Delhi,New Delhi,Delhi
First Published :
December 01, 2023 10:06 PM IST