ദുബായിൽ 75 വർഷമായുള്ള ക്ഷേത്രം അടയ്ക്കുന്നതെന്തു കൊണ്ട്?
- Published by:user_57
- news18-malayalam
Last Updated:
ബർ ദുബായ് ശിവ് മന്ദിറും ഗുരുദ്വാരയും ഉൾക്കൊള്ളുന്ന സിന്ധി ഗുരു ദർബാർ ക്ഷേത്ര സമുച്ചയമാണ് പ്രവർത്തനം നിർത്തുക
75 വർഷം പഴക്കമുള്ള ബർ ദുബായിലെ ക്ഷേത്ര സമുച്ചയം 2024 ജനുവരിയിൽ അടയ്ക്കുന്നു. ക്ഷേത്ര അധികാരികൾ തന്നെ ഇക്കാര്യം ഗൾഫ് ന്യൂസിനോട് സ്ഥിരീകരിച്ചു. ബർ ദുബായ് ശിവ് മന്ദിറും ഗുരുദ്വാരയും ഉൾക്കൊള്ളുന്ന സിന്ധി ഗുരു ദർബാർ ക്ഷേത്ര സമുച്ചയം ജനുവരി 3 മുതൽ പ്രവർത്തനം നിർത്തും. കഴിഞ്ഞ വർഷം ജബൽ അലിയിൽ തുറന്ന ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കെത്താം.
“ഞങ്ങൾ ഇത് സംബന്ധിച്ച് ക്ഷേത്ര പരിസരത്ത് നോട്ടീസ് നൽകിയിട്ടുണ്ട്,” ക്ഷേത്ര കമ്മറ്റി തലവൻ വാസു ഷ്‌റോഫ് പറഞ്ഞു.
“അത് വ്യാജ വാർത്തയല്ല. സത്യമാണ്, ”സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ സ്ഥിരീകരിച്ച് അദ്ദേഹം പറഞ്ഞു.
"ജനുവരി 3 മുതൽ പുതിയ ജബൽ അലി ക്ഷേത്രത്തിൽ എല്ലാ ദർശനങ്ങളും പൂജകളും നടത്താം" എന്നായിരുന്നു അത്തരത്തിലുള്ള ഒരു സന്ദേശം.
1958-ൽ സ്ഥാപിതമായ ശിവ മന്ദിർ കോംപ്ലക്സ് മീന ബസാർ പ്രദേശത്ത് ഇത്രയും കാലം പ്രവർത്തിച്ചിരുന്നു.
advertisement
"വാരാന്ത്യങ്ങളിൽ 5,000ത്തോളം ആളുകൾ ബർ ദുബായ് ക്ഷേത്രം സന്ദർശിക്കാറുണ്ട്. ആഘോഷവേളകളിൽ എണ്ണം 100,000 വരെയായി ഉയരും. ഇവിടം വളരെ തിരക്കേറിയതാണ്, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പലപ്പോഴും വെല്ലുവിളിയാണ്, ” ഷ്രോഫ് പറഞ്ഞു.
2022 ഒക്ടോബറിൽ പുതിയ ഹിന്ദു ക്ഷേത്രം ദുബായിൽ ഔദ്യോഗികമായി തുറന്ന ശേഷം, പഴയ ക്ഷേത്രം പൈതൃക സ്ഥലമായി നിലനിർത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ആ പദ്ധതിയെക്കുറിച്ച് ഷ്രോഫ് വിശദീകരിച്ചില്ല.
അതേസമയം, ഇതേ പ്രദേശത്ത്, ഒരു കൃഷ്ണ ക്ഷേത്രം (ശ്രീനാഥ്ജി ഹവേലി) സ്ഥിതിചെയ്യുന്നുണ്ട്. മാനേജ്മെൻറ് പറയുന്നതനുസരിച്ച്, 1935 മുതൽ നിലനിൽക്കുന്നു എന്ന് രേഖകളിൽ പറയുന്നുണ്ടെങ്കിലും, 1902 ൽ ഈ ക്ഷേത്രം തുറന്നു എന്ന് കരുതപ്പെടുന്നു.
advertisement
Summary: The famous Bur Dubai temple complex would stop functioning in January 2024, the temple authorities have confirmed. The temple, existing for 75 years, marks a huge influx of devotees, most often putting the managers in tight spot when it comes to crowd management. The Sindhi Guru Darbar temple complex includes Bur Dubai Shiv Mandir and the Gurudwara
Location :
Thiruvananthapuram,Kerala
First Published :
December 09, 2023 7:23 AM IST