ഹജ്ജ് 2024; അറഫാദിനത്തിലെ പ്രഭാഷണം മലയാളമടക്കം 20 ഭാഷകളിൽ; നൂറ് കോടി ആളുകളിലേക്കെത്തും

Last Updated:

ലോകമെങ്ങും സമാധാനം, മത സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്

മുസ്ലീം തീർത്ഥാടകർ അറാഫത്ത് പർവതത്തിൽ പ്രാർത്ഥിക്കുന്നു
മുസ്ലീം തീർത്ഥാടകർ അറാഫത്ത് പർവതത്തിൽ പ്രാർത്ഥിക്കുന്നു
ഇരുപത് ഭാഷകളിലായി ലോകത്തിലെ നൂറ് കോടി ആളുകളിലേക്ക് അറഫാദിന (Arafat Sermon) പ്രഭാഷണം എത്തിക്കാനുള്ള ബൃഹത്തായ പദ്ധതി നടപ്പിലാക്കാൻ പോവുകയാണ് മക്കയിലെ രണ്ട് വിശുദ്ധ പള്ളികളുടെ അധികൃതർ. രണ്ട് വിശുദ്ധ പള്ളികളുടെയും നടത്തിപ്പിൻെറ ചുമതലയുള്ള സൽമാൻ രാജാവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോകമെങ്ങും സമാധാനം, മത സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ഇത് തുടർച്ചയായി ഏഴാം വർഷമാണ് അറഫാദിന പ്രഭാഷണം നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യുന്നത്. നിലവിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 20 ഭാഷകളിൽ മലയാളവും ഉൾപ്പെടുന്നുണ്ട്. അതിനാൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ തന്നെ അറഫാദിന പ്രഭാഷണം കേൾക്കാൻ സാധിക്കും. നിരവധി മലയാളികളാണ് ഓരോ വർഷവും ഹജ്ജ് കർമ്മത്തിനായി മക്ക സന്ദർശിക്കുന്നത്.
ഇത്തവണത്തെ ഹജ്ജ് തീർഥാടനകാലം ജൂൺ 14ന് വെള്ളിയാഴ്ചയാണ് ആരംഭിക്കാൻ പോവുന്നത്. ഹജ്ജ് തീർഥാടനത്തിൻെറ അവസാന ദിവസമാണ് അറഫാദിനം. അറഫാ പ്രഭാഷണത്തിന് ശേഷമാണ് വാർഷിക തീർഥാടനത്തിൻെറ ഏറ്റവും പ്രധാനപ്പെട്ട നാല് ഘടകങ്ങളിലൊന്നായ അറഫാ സംഗമം ആരംഭിക്കുക. ദുഹ്ർ, അസർ പ്രാർത്ഥനകളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്തും.
advertisement
പ്രസംഗം പരിഭാഷപ്പെടുത്തുന്ന ഭാഷകൾ താഴെ പറയുന്നവയാണ്:
  • ഫ്രഞ്ച്
  • ഇംഗ്ലീഷ്
  • പേർഷ്യൻ
  • ഉർദു
  • ഹൌസ
  • റഷ്യൻ
  • ടർക്കിഷ്
  • പഞ്ചാബി
  • ചൈനീസ്
  • മലയ്
  • സ്വാഹിലി
  • സ്പാനിഷ്
  • പോർച്ചുഗീസ്
  • അംഹാരിക്
  • ജർമ്മൻ
  • സ്വീഡിഷ്
  • ഇറ്റാലിയൻ
  • മലയാളം
  • ബോസ്നിയൻ
  • ഫിലിപ്പിനോ
Summary: The Arafat sermon is set to reach an audience of over a billion people worldwide. A significant translation effort is underway to make the sermon accessible in various languages, including Malayalam
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹജ്ജ് 2024; അറഫാദിനത്തിലെ പ്രഭാഷണം മലയാളമടക്കം 20 ഭാഷകളിൽ; നൂറ് കോടി ആളുകളിലേക്കെത്തും
Next Article
advertisement
Love Horoscope November 27 | ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും ; പരസ്പര ധാരണ വർദ്ധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 27|ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും;പരസ്പര ധാരണ വർദ്ധിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് പുതിയ തുടക്കങ്ങൾ

  • കന്നി രാശിക്കാർക്ക് പ്രണയപരവും സന്തോഷകരവുമായ നിമിഷങ്ങൾ

  • മീനം രാശിക്കാർക്ക് സത്യസന്ധമായി വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയും

View All
advertisement