റിയാദിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
മൃതദേഹം റിയാദില്‍ ഖബറടക്കും
സൗദിയിലെ റിയാദിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ ചിറയില്‍തൊടി സ്വദേശി ജാബിര്‍ (28) ആണ് മരിച്ചത്. റിയാദിലെ ജനാദ്രിയ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം.
അബ്ദുല്ല-ബീന മിസ്രിയ ദമ്പതികളുടെ മകനാണ് മരിച്ച ജാബിര്‍. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ ഖബറടക്കുന്നതിനായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും കമ്പനി പ്രതിനിധികളും രംഗത്തുണ്ട്.
ഈയിടെ സൗദി അറേബ്യയിലെ ദമാമിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. ഇതിൽ ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന അമ്മാര്‍ (13) ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്മാം സെൻട്രല്‍ ആശുപത്രിയിലണ് അമ്മാറിനെ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 16, 2023 10:21 PM IST