സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പാലക്കാട് തോട്ടത്തുപറമ്പില്‍ ഫൈസലിന്റെ മക്കളായ അബിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. ഖത്തറിൽ നിന്നും ഉംറയ്ക്കായി സൗദിയിൽ എത്തിയതായിരുന്നു കുടുംബം.
അപകടത്തിൽ ഫൈസൽ, ഭാര്യ സുമയ്യ, സുമയ്യയുടെ പിതാവ് എന്നിവർക്ക് പരിക്കേറ്റു. ഫൈസലിനും സുമയ്യയുടെ പിതാവിനും തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരേയും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സുമയ്യയുടെ പരിക്ക് ഗുരുതരമല്ല.
Also Read- വാഹനാപകട കേസിൽ ജയിലിലായ ഇന്ത്യക്കാരനെ രണ്ട് കോടി രൂപ നൽകി മോചിപ്പിച്ചത് സൗദി സ്വദേശി
ദോഹയിൽ നിന്നും ഇന്നലെ രാവിലെയാണ് സംഘം സൗദിയിലേക്ക് തിരിച്ചത്. സൗദിയില്‍ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ നാല് വര്‍ഷം മുമ്പാണ് ദോഹയിലേക്ക് മാറിയത്.
ഇന്നു പുലർച്ചെ, താഇഫിൽ നിന്ന് 73 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.