സൗദിയിലെ റോഡുകളുടെ നിറം നീലയാക്കുന്നത് എന്തുകൊണ്ട്?

Last Updated:
റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുവായ അസ്ഫാൾട്ടിന്റെ നിറം കറുപ്പില്‍ നിന്ന് നീലയും വെളുപ്പുമാക്കി മാറ്റി റിയാദില്‍ ഗതാഗത മന്ത്രാലയത്തിന്റെ പരീക്ഷണം. പരീക്ഷണം നടപ്പാക്കിയതായി റിയാദ്-റോഡ് അഫയേഴ്‌സ് ഗതാഗത, ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി ബദര്‍ അല്‍ ദലാമി പറഞ്ഞു. പുണ്യസ്ഥലങ്ങളായ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവടങ്ങളില്‍ പരീക്ഷണം പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിന്റെ ഫലം മികച്ചതായിരുന്നുവെന്നും ഭാവിയില്‍ രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി പദ്ധതി വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച റിയാദില്‍ സൗദി റോഡ് കോഡ് അവതരിപ്പിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രിയും റോഡ്‌സ് ജനറല്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എഞ്ചിനീയര്‍ സാലിഹ് അല്‍ ജാസനര്‍ സൗദി റോഡ് കോഡ് ഉദ്ഘാടനം ചെയ്തു. സൗദി റോഡ് കോഡ് ഒരു ദേശീയ നേട്ടമാണെന്നും രാജ്യത്ത് റോഡുകള്‍ നിര്‍മിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കുമുള്ള ഒരേയൊരു സാങ്കേതിക അടയാളം ഇതായിരിക്കുമെന്നും അല്‍ ദലാമി പറഞ്ഞു. ''2023ല്‍ 2400 ലീനിയര്‍ കിലോമീറ്റര്‍ റോഡുകള്‍ ഉദ്ഘാടനം ചെയ്തതായും 2024ന്റെ തുടക്കത്തില്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന നൂറുകണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉയര്‍ന്ന നിലവാരമുള്ള റോഡുകള്‍ ഞങ്ങള്‍ ഉദ്ഘാടനം ചെയ്തു,'' അദ്ദേഹം പറഞ്ഞു.
advertisement
റോഡുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിച്ച് രാജ്യത്തെ റോഡ് ശൃംഖലയെ കൂട്ടിച്ചേര്‍ക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായാണ് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
സൗദിയിലെ ആദ്യത്തെ റോഡ് കോഡ് അവതരിപ്പിക്കുന്ന ചരിത്രനിമിഷമാണിതെന്നും പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും ഉയര്‍ന്ന കാര്യക്ഷമത ഉറപ്പുവരുത്തുന്നതിലും സൗദി അറേബ്യ ലോകത്ത് ഒന്നാമതാണെന്ന് ഗതാഗത മന്ത്രി അല്‍ ജാസര്‍ അവകാശപ്പെട്ടു.
മന്ത്രാലയങ്ങള്‍, പ്രദേശങ്ങളിലെ വികസന അതോറിറ്റികള്‍, നഗര വികസന അതോറിറ്റികള്‍, പ്രാദേശിക മേയറല്‍റ്റികള്‍, നഗരങ്ങളിലെ മുനിസിപ്പാലിറ്റികള്‍, ഗവര്‍ണറേറ്റുകള്‍ തുടങ്ങി എല്ലാ തലങ്ങളിലും സൗദിയിലെ റോഡുകളുടെ ഉത്തരവാദിത്തം വഹിക്കുന്ന അധികൃതര്‍ക്കുള്ള സാങ്കേതിക അടയാളമാണ് സൗദി റോഡ് കോഡ്. സൗദി അറേബ്യയിലെ എല്ലാത്തരം റോഡുകളുടെയും ആസൂത്രണം, രൂപകല്‍പന, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകും.
advertisement
റോഡുകള്‍ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ നയങ്ങളും നിയന്ത്രണങ്ങളും സംവിധാനങ്ങളും തയ്യാറാക്കുന്നതിലൂടെ സൗദി അറേബ്യയിലെ മുഴുവന്‍ റോഡ് ശൃംഖലയുടെയും മേല്‍നോട്ടം വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ സംവിധാനം എന്ന നിലയില്‍ റോഡ്സ് ജനറല്‍ അതോറിറ്റിയാണ് ഈ ദേശീയ കോഡിന് തുടക്കം കുറിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിലെ റോഡുകളുടെ നിറം നീലയാക്കുന്നത് എന്തുകൊണ്ട്?
Next Article
advertisement
സുനിൽ ഗവാസ്കർ മുതൽ സൂര്യകുമാർ യാദവ് വരെ; ഏഷ്യാ കപ്പ് കിരീടം നേടിയ ക്യാപ്റ്റൻമാർ
സുനിൽ ഗവാസ്കർ മുതൽ സൂര്യകുമാർ യാദവ് വരെ; ഏഷ്യാ കപ്പ് കിരീടം നേടിയ ക്യാപ്റ്റൻമാർ
  • സുനിൽ ഗവാസ്കർ മുതൽ സൂര്യകുമാർ യാദവ് വരെ 14 ക്യാപ്റ്റന്മാർക്ക് ഏഷ്യാ കപ്പ് കിരീടം നേടാനായി.

  • മുഹമ്മദ് അസ്ഹറുദ്ദീൻ തുടർച്ചയായി ഏഷ്യാ കപ്പ് കിരീടം നേടിയ ഏക ക്യാപ്റ്റനാണ്.

  • ഏകദിന, ടി20 ഫോർമാറ്റുകളിൽ ഏഷ്യാ കപ്പ് കിരീടം നേടിയ ഏക ക്യാപ്റ്റനാണ് എം.എസ്. ധോണി.

View All
advertisement