സൗദി അറേബ്യയിലെ മഹായില്‍ ഉണ്ടായ ബസ് അപകടത്തില്‍ 20 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മക്കയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് സൗദിയുടെ തെക്കന്‍ പ്രവിശ്യയായ അസീറില്വെച്ചാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ ഇടിച്ചുകയറിയ ബസ് മറിയുകയും പിന്നാലെ ബസിന് തീപിടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gulf news, Saudi Accident