UAE Ship Hijacked | യെമന്‍ തീരത്ത് വെച്ച് ഹൂതി വിമതർ റാഞ്ചിയ ചരക്കു കപ്പലില്‍ രണ്ട് മലയാളികളും

Last Updated:

ഏവൂര്‍ ചേപ്പാട് സ്വദേശിയായ രഘുവിന്റെ മകന്‍ അഖില്‍ രഘു (26) ഈ കപ്പലിലെ ഡെക്ക് കേഡറ്റ് ആണ്. ഇദ്ദേഹത്തിന് പുറമെ അടുക്കളയില്‍ ജോലി ചെയ്യുന്ന മറ്റൊരു മലയാളി ജീവനക്കാരനും റാഞ്ചിയ കപ്പലില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
യെമന്‍ തീരത്ത് (Yemen Coast)  വെച്ച് ഹൂതി വിമതര്‍ (Houthi Rebels) റാഞ്ചിയ യുഎഇയുടെ കപ്പലില്‍ (UAE Ship) കായംകുളം സ്വദേശിയടക്കം രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. റവാബി (Rawabee) എന്ന ചരക്ക് കപ്പലാണ് ഹൂതി വിമതർ റാഞ്ചിയത്. ഏവൂര്‍ ചേപ്പാട് സ്വദേശിയായ രഘുവിന്റെ മകന്‍ അഖില്‍ രഘു (26) ഈ കപ്പലിലെ ഡെക്ക് കേഡറ്റ് ആണ്. ഇദ്ദേഹത്തിന് പുറമെ അടുക്കളയില്‍ ജോലി ചെയ്യുന്ന മറ്റൊരു മലയാളി ജീവനക്കാരനും റാഞ്ചിയ കപ്പലില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. എന്നാല്‍, ഇയാളുടെ വിശദാംശങ്ങള്‍ ഷിപ്പിങ് കമ്പനിയായ ലിവ മറൈന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അഖിലിന്റെ സഹോദരന്‍ രാഹുല്‍ രഘുവും യുഎഇയിലെ ഇതേ ഷിപ്പിങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അഖില്‍ നാട്ടിലേക്ക് അവസാനമായി വിളിച്ചത്. പിന്നീട് അഖിലിനെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല.
''കമ്പനി ഇതുവരെ ജീവനക്കാരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല, കമ്പനിയില്‍ നിന്നുള്ള അനുകൂലമായ മറുപടിക്കായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കപ്പല്‍ അടുത്തിടെയാണ് യാത്ര തുടങ്ങിയത്. കപ്പലിലുള്ള ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. നേരത്തെ വിളിച്ചപ്പോള്‍ മറ്റൊരു മലയാളിയുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്ന് പറഞ്ഞു. എന്നാല്‍ മലയാളിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ല'', രാഹുല്‍ രഘു പറഞ്ഞു.
advertisement
ഞായറാഴ്ച രാത്രി 11 മണിക്ക് അഖില്‍ തന്നെ വിളിച്ചിരുന്നുവെന്നും ഉച്ചയ്ക്ക് ഒരു മണി വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ലെന്നും അഖിലിന്റെ ഭാര്യ ജിതിന പറഞ്ഞു. കായംകുളം കീരിക്കാട് രാമപുരം സ്വദേശിനിയായ ജിതിന ഇപ്പോള്‍ ഉക്രെയ്‌നില്‍ എംബിബിഎസ് അവസാന വര്‍ഷ ദ്യാര്‍ത്ഥിനിയാണ്. ഓഗസ്റ്റ് 20 നായിരുന്നു ഇവരുടെ വിവാഹം. സെപ്റ്റംബറോടെ യുഎഇയിലേക്ക് പോയ അഖില്‍ ഒക്ടോബര്‍ 10നാണ് കപ്പല്‍ യാത്ര ആരംഭിച്ചത്. ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
advertisement
യെമന്‍ തീരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപമാണ് കപ്പല്‍ റാഞ്ചിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് സൗദിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജസാനിലേക്ക് സൗദി ഫീല്‍ഡ് ഹോസ്പിറ്റല്‍ മാറ്റുന്നതിന്റെ ഭാഗമായി ആശുപത്രി സാമഗ്രികളുമായി പോവുകയായിരുന്നു കപ്പല്‍. കപ്പലില്‍ ആംബുലന്‍സുകള്‍, മെഡിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ അടുക്കളകള്‍, അലക്കുശാലകള്‍, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയുണ്ടെന്ന് സൗദി സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു.
2014ല്‍ ഹൂതികള്‍ നടത്തിയ ഭരണ അട്ടിമറിയെ തുടർന്നുണ്ടായ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന് ശേഷം യെമനില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന സര്‍ക്കാരിന്റെ പുനഃസ്ഥാപനത്തിനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒരു സൈനിക സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മോശമായ മനുഷ്യത്വപരമായ പ്രതിസന്ധിയെന്നാണ് യെമനിലെ സാഹചര്യത്തെ യുഎന്‍ വിശേഷിപ്പിച്ചത്.‌
മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE Ship Hijacked | യെമന്‍ തീരത്ത് വെച്ച് ഹൂതി വിമതർ റാഞ്ചിയ ചരക്കു കപ്പലില്‍ രണ്ട് മലയാളികളും
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement