SALIK ദുബായിൽ രണ്ടു പ്രധാന റോഡുകളിൽ കൂടി ടോൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ആർടിഎയുടെ വിപുലമായ ട്രാഫിക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ടോൾ ഗേറ്റിനായി രണ്ട് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്
ദുബായിൽ പുതിയതായി രണ്ട് ടോൾ ഗേറ്റുകൾ കൂടി വരുന്നു. ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ രണ്ട് ടോൾ ഗേറ്റുകൾ സ്ഥാപിക്കുക.
ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം സൂക്ഷ്മായി നിരീക്ഷിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാലിക് അറിയിച്ചു.
ആർടിഎയുടെ വിപുലമായ ട്രാഫിക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ദുബായിൽ വാഹനമോടിക്കുന്നവർക്ക് സുഗമവും കൂടുതൽ കാര്യക്ഷമവുമായ യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ ശേഷിയുള്ള ഇതര റൂട്ടുകളിലേക്ക് കുറച്ച് ട്രാഫിക് പുനഃക്രമീകരിച്ച് തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
advertisement
ഈ വർഷം നവംബറിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകും, ഇതോടെ സാലിക്കിന്‍റെ അധീനതയിൽ ദുബായിലെ മൊത്തം ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും. അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലാണ് നിലവിലുള്ള ടോൾ ഗേറ്റുകൾ.
ഓരോ തവണയും ഒരു വാഹനം സാലിക് ടോൾ ഗേറ്റിലൂടെ കടന്നുപോകുമ്പോൾ, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യയിലൂടെ വാഹനത്തെ തിരിച്ചറിഞ്ഞ് സാലിക് സ്റ്റിക്കർ ടാഗ് സ്കാൻ ചെയ്യുന്നു. വാഹനമോടിക്കുന്നയാളുടെ പ്രീപെയ്ഡ് ടോൾ അക്കൗണ്ടിൽ നിന്ന് 4 ദിർഹം ടോൾ ഫീസായി ഈടാക്കും.
advertisement
അൽ മംസാർ നോർത്ത്, സൗത്ത് എന്നിവയ്ക്ക് സമാനമായി, വരാനിരിക്കുന്ന അൽ സഫ സൗത്ത് നിലവിലുള്ള അൽ സഫ ഗേറ്റുമായി (അൽ സഫ നോർത്ത്) ബന്ധിപ്പിക്കും. കൂടാതെ വാഹനമോടിക്കുന്നവർ ഒരേ ദിശയിൽ ഒരു മണിക്കൂറിനുള്ളിൽ രണ്ട് ഗേറ്റുകൾ കടന്നാൽ ഒരു തവണ മാത്രമേ നിരക്ക് ഈടാക്കൂവെന്ന് സാലിക് അറിയിച്ചു.
Location :
New Delhi,New Delhi,Delhi
First Published :
January 19, 2024 5:32 PM IST