advertisement

ഷാർജയില്‍ രണ്ട് വയസുകാരന്‍ മരിക്കാനിടയായ കാർ ഓടിച്ചയാൾക്ക് മലയാളി മാതാപിതാക്കൾ മാപ്പ് നൽകി

Last Updated:

അമ്മയ്ക്കൊപ്പം പുറത്തിറങ്ങിയ കുഞ്ഞിനെ പാർക്കിങ്ങിൽ നിന്നും പുറത്തേക്കെടുത്ത കാർ ഇടിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ, കാറോടിച്ച മലയാളിക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് അപകടം വരുത്തിയ വ്യക്തിക്കെതിരെ പരാതിയില്ലെന്ന് രേഖാമൂലം അധികൃതരെ അറിയിച്ചത്. ദുരന്തം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും സ്വന്തം കുഞ്ഞിന്റെ വേർപാടിന് പിന്നാലെ മറ്റൊരു കുടുംബം കൂടി ദുരിതത്തിലാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഷറഫുദ്ദീൻ വ്യക്തമാക്കി.
ഈ മാസം 12-നാണ് അപകടം നടന്നത്. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച അലൻ റൂമി എന്ന ഇവരുടെ ഏക മകൻ താമസസ്ഥലത്തിന് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്. അമ്മയ്ക്കൊപ്പം പുറത്തിറങ്ങിയ കുഞ്ഞിനെ പാർക്കിങ്ങിൽ നിന്നും പുറത്തേക്കെടുത്ത കാർ ഇടിക്കുകയായിരുന്നു. തലാൽ ഗ്രൂപ്പിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഷറഫുദ്ദീനെ കാണാൻ കഴിഞ്ഞ മാസം 18-നാണ് അലനും അമ്മയും സന്ദർശക വിസയിൽ ഷാർജയിൽ എത്തിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാർജയില്‍ രണ്ട് വയസുകാരന്‍ മരിക്കാനിടയായ കാർ ഓടിച്ചയാൾക്ക് മലയാളി മാതാപിതാക്കൾ മാപ്പ് നൽകി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement