Eid ul Adha| രാജ്യാന്തര ബഹിരാകാശനിലയത്തിൽ നിന്ന് ആശംസകളുമായി സുൽത്താൻ അൽ നെയാദി
- Published by:Rajesh V
- news18-malayalam
Last Updated:
യുഎഇ ബഹിരാകാശയാത്രികനായ അൽ നെയാദിക്ക് ഐഎസ്എസിൽ ഇത് രണ്ടാമത്തെ പെരുന്നാളാണ്
അബുദാബി: യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി രാജ്യാന്തര ബഹരികാശ നിലയത്തിൽ നിന്ന് ബലിപെരുന്നാൾ ആശംസകൾ നേർന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ബലി പെരുന്നാൾ അന്തരീക്ഷം തിളക്കമുള്ളതാണെന്നും എല്ലാവർക്കും പെരുന്നാളാശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യുഎഇ ബഹിരാകാശയാത്രികനായ അൽ നെയാദിക്ക് ഐഎസ്എസിൽ ഇത് രണ്ടാമത്തെ പെരുന്നാളാണ്, രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അന്തരീക്ഷത്തിൽ തങ്ങിനിന്ന ഭാഗ്യച്ചിഹ്നമായ സുഹൈലിനെ എടുത്ത് ബലി പെരുന്നാൾ ആശംസകൾ നേരുന്ന വീഡിയോ നെയാദി പങ്കിട്ടു.
Also Read- ‘സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ’; ബലിപെരുന്നാളാശംസകള് നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അറബ് പരമ്പരാഗത വേഷമായ കന്തൂറയാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. ഇന്ന് അറഫാ ദിനം, ഹജിലെ സുപ്രധാന ദിനം. വിശ്വാസം എന്നത് കേവലം വിശ്വാസമല്ല, മറിച്ച് പ്രവർത്തനവും പ്രതിഫലനവുമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു. അനുകമ്പയ്ക്കും വിനയത്തിനും ഐക്യത്തിനും വേണ്ടി പ്രയത്നിക്കാൻ അത് നമ്മെയെല്ലാം പ്രചോദിപ്പിക്കട്ടെ- അദ്ദേഹം കുറിച്ചു.
advertisement
أجواء العيد في محطة الفضاء الدولية🌙✨
أبارك للجميع حلول عيد الاضحى المبارك.. الله يعوده علينا وعليكم بالخير والبركة🤍 pic.twitter.com/9dKBwFyKAF
— Sultan AlNeyadi (@Astro_Alneyadi) June 28, 2023
ഏപ്രിൽ 29 നാണ് ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയുടെ ആദ്യ ബഹിരാകാശ യാത്ര യാഥാർത്ഥ്യമാക്കി ചരിത്രം സൃഷ്ടിച്ചത്. 2019 ൽ ഹസ്സ അൽ മൻസൂരിയുടെ എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം യുഎഇയിൽ നിന്ന് ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ആളാണ് നെയാദി. ദീർഘകാല ബഹിരാകാശ ദൗത്യം ആരംഭിക്കുന്ന ആദ്യത്തെ അറബിയാണ് അൽ നെയാദി.
advertisement
English Summary: UAE astronaut Sultan Al Neyadi on Wednesday shared Eid Al Adha greetings from International Space Station (ISS) alongside Suhail, the mascot for the nation’s space mission.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 30, 2023 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Eid ul Adha| രാജ്യാന്തര ബഹിരാകാശനിലയത്തിൽ നിന്ന് ആശംസകളുമായി സുൽത്താൻ അൽ നെയാദി