Organised begging | സംഘം ചേര്‍ന്നുള്ള ഭിക്ഷാടനത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ : നിയമം ലംഘിച്ചാൽ ആറ് മാസം തടവ്

Last Updated:

ഭിക്ഷാടനത്തിനായി രാജ്യത്തേക്ക് ആളുകളെ കൊണ്ടുവരുന്നതും സമാനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്ന് വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ്: രാജ്യത്ത് സംഘം ചേര്‍ന്നുള്ള ഭിക്ഷാടനം (begging) വിലക്കി യുഎഇ (UAE) .പബ്ലിക് പ്രോക്സിക്യൂഷനാണ് ഭിക്ഷാടനത്തിനെതിരായ  പുതിയ നിയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.  പുതിയ നിയമം അനുസരിച്ച് രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ ചേര്‍ന്ന് ഭിക്ഷാടനം നടത്തുന്നത് ആറ് മാസം തടവിനും 100,000 യുഎയി ദിര്‍ഹം പിഴയും ലഭിക്കുന്ന കുറ്റമായിരിക്കമെന്ന് യുഎയി പബ്ലിക് പ്രോക്സിക്യൂഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഭിക്ഷാടനത്തിനായി രാജ്യത്തേക്ക് ആളുകളെ കൊണ്ടുവരുന്നതും സമാനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്ന് വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം യുഎഇയിൽ (UAE) നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന, രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കോവിഡ്-19 പിസിആർ പരിശോധന നിർബന്ധമല്ലെന്ന (Covid-19 PCR test) തീരുമാനവുമായി ഇന്ത്യൻ വിമാനക്കമ്പനികൾ (Indian Airlines). ഈ തീരുമാനം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിനെ ഉത്തേജിപ്പിക്കുമെന്ന് ട്രാവൽ ഇൻഡസ്ട്രി എക്സിക്യൂട്ടീവുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് ഈ ഇളവ് ബാധകമാവുക. യുഎഇയിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
advertisement
യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കാനും യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യൻ വിമാനത്താവളങ്ങളിൽ വെച്ച് യാത്രക്കാർ റാപ്പിഡ് പിസിആർ പരിശോധന നടത്തണമെന്ന നിബന്ധന നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ വിമാനക്കമ്പനികളും രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപ്പോർട്ട് നിർബന്ധിതമല്ലാതാക്കിയിരുന്നു.
advertisement
"ദുബായ് എക്സ്പോ 2020 കാണാൻ ഇന്ത്യയിൽ നിന്ന് വിസിറ്റിംഗ് വിസയിൽ വന്ന നിരവധി യാത്രക്കാരുണ്ട്. ഇന്ത്യയിൽ നിന്ന് ഏറ്റവും അടുത്തുള്ള രാജ്യമായതിനാലും വിസയും താങ്ങാവുന്ന നിരക്കിൽ ടിക്കറ്റും എളുപ്പത്തിൽ ലഭിക്കുന്നതിനാലും ഇനിയും യാത്രക്കാരുടെ എണ്ണം തീർച്ചയായും വർധിക്കും.
കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ നിരവധി ആളുകൾ ഇപ്പോൾ യുഎഇയിലേക്ക് യാത്ര ചെയ്യാൻ തുടങ്ങി. പുതിയ ഇളവുകൾ തീർച്ചയായും അവർക്ക് ഒരു അനുഗ്രഹമാണ്. യുഎഇയിൽ വാക്സിൻ ലഭിച്ചവർക്ക് ഈ ഇളവുകൾ ബാധകമായിരിക്കില്ല. എന്നാൽ നിലവിൽ യുഎഇയിൽ വിസിറ്റിംഗ് വിസയിൽ വന്ന ഇന്ത്യക്കാർ പുതിയ ഇളവുകളിൽ വളരെ സന്തുഷ്ടരാണ്", ഡീറ ടൂർസ് ആൻഡ് ട്രാവൽസിന്റെ ജനറൽ മാനേജർ ടിപി സുധീഷ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Organised begging | സംഘം ചേര്‍ന്നുള്ള ഭിക്ഷാടനത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ : നിയമം ലംഘിച്ചാൽ ആറ് മാസം തടവ്
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement