യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്: ഫുജൈറയില്‍ 'വണ്‍ ഡേ ടെസ്റ്റ്' ആരംഭിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
എഴുത്തു പരീക്ഷ ഓൺലൈനായി പാസായതിനു ശേഷമാണ് രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുന്നത്
ഡ്രൈവിംഗ് ലൈസന്‍സ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ട്രാഫിക് ലൈസന്‍സിംഗ് സര്‍വീസ് സെന്ററുമായി സഹകരിച്ച് 'വണ്‍ ഡേ ടെസ്റ്റിന്' തുടക്കം കുറിച്ച് ഫുജൈറ പോലീസ്. ദേശീയ സേവന റിക്രൂട്ട്‌മെന്റുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന സംരംഭമാണിത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇലക്ട്രോണിക്, ഇന്‍-പേഴ്‌സണ്‍ തുടങ്ങിയ രണ്ട് ഘട്ടങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. ആദ്യ ഘട്ടം പൂര്‍ണ്ണമായി ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ത്തിയാക്കുന്നതാണ്. ഈ ഘട്ടത്തില്‍ വ്യക്തികള്‍ നേരിട്ട് എത്തേണ്ടതില്ല. തിയറി ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതും മറ്റുമാണ് ആദ്യത്തെ ഘട്ടത്തിലുള്‍പ്പെടുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവും വർദ്ധിപ്പിക്കുന്നതിനുള്ള പോലീസ് ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
എഴുത്തു പരീക്ഷ ഓൺലൈനായി പാസായതിനു ശേഷമാണ് രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുന്നത്. അപേക്ഷകര്‍ക്ക് മതിയായ പരിശീലനം നല്‍കുന്ന ഘട്ടമാണിത്. അതിന് ശേഷം അതേ ദിവസം തന്നെ പ്രിലിമിനറി-സിവില്‍ പരീക്ഷകള്‍ നടത്തും. 2023ല്‍ ഷാര്‍ജയിലും റാസല്‍ഖൈമയിലും സമാനമായ സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു. അന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ 194-ഓളം പേര്‍ക്കാണ് വണ്‍ ഡേ ടെസ്റ്റിന്റെ പ്രയോജനം ലഭിച്ചത്.
Location :
New Delhi,Delhi
First Published :
June 14, 2024 7:56 AM IST