നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വിസ

Last Updated:

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ജോയ് മാത്യു യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി

ദുബായ്: പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ജോയ് മാത്യു യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
നേരത്തെ മലയാളത്തിലെ ഉൾപ്പെടെ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരങ്ങളെല്ലാം യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു. സ്വദേശി പൗര പ്രമുഖനും യുഎഇ ഫെഡറൽ യൂത്ത് കൗൺസിൽ അംഗവുമായ സഈദ് അലി അൽ കാബിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നേരത്തെ യുഎഇയിൽ മാധ്യമ പ്രവർത്തകനായിരുന്നു നടൻ ജോയ് മാത്യു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വിസ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement