2 മില്യൺ ദിർഹം കയ്യിലുണ്ടോ? യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാം

Last Updated:

യുഎഇയിലെ ദീര്‍ഘകാല റെസിഡന്‍സി വിസയാണ് ഗോൾഡൻ വിസ

news 18
news 18
ദുബായ്: യുഎഇയിൽ 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നതിന് കൂടുതല്‍ അപേക്ഷകരും രണ്ട് മില്യൺ ദിര്‍ഹത്തിന്റെ ബാങ്ക് നിക്ഷേപമാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ട്. 2 മില്യണ്‍ ദിര്‍ഹം ബാങ്കില്‍ നിക്ഷേപിക്കുന്നത് വഴി ഉറപ്പുള്ള വരുമാനമാണ് നിക്ഷേപകർക്ക് ലഭിക്കുക. 3.99 ശതമാനം മുതല്‍ 5 ശതമാനം വരെയാണ് നിലവിലെ പലിശ നിരക്ക്. 2022 മാര്‍ച്ചില്‍ തുടങ്ങിയ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളിലെ വര്‍ധനവ്, ഇതുവരെ 11 തവണ ആവർത്തിച്ചു.
ഇത് നിക്ഷേപ നിരക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. കൈയിൽ പണമുള്ള നിക്ഷേപകര്‍ക്ക് ബാങ്ക് ഡെപ്പോസിറ്റ് ഓപ്ഷന്‍ വളരെ അനുയോജ്യമാണ്, എന്നാല്‍ പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ക്കാണ് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയുള്ളത്. എന്നാല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും ഫ്രീലാന്‍സ് പ്രൊഫഷണലുകള്‍ക്കുമുള്ള മികച്ച സ്ഥലമായി യുഎഇ മാറുന്നതോടെ, ബാങ്ക് നിക്ഷേപ പദ്ധതികൾക്ക് ഇപ്പോൾ ആവശ്യക്കാരേറുകയാണ്. കാരണം യുഎഇയിലെ ദീര്‍ഘകാല റെസിഡന്‍സി വിസയായ ഗോൾഡൻ വിസ ലഭിക്കാൻ അക്കൌണ്ടിൽ 2 മില്യൺ ദിർഹം ഉള്ളവർക്കും അവസരമുണ്ട്.
യുഎഇ അംഗീകൃത നിക്ഷേപ ഫണ്ടില്‍ നിന്നുള്ള ഒരു കത്ത് ഇതിന് ആവശ്യമാണ്, കൂടാതെ ഇത് ഇമിഗ്രേഷന്‍ അധികൃതർക്ക് നല്‍കുകയും വേണം. യുഎഇ ഗോള്‍ഡന്‍ വിസ നേടുന്നതിനുള്ള വളരെ ലളിതമായ മാര്‍ഗമാണിതെന്ന് കണ്‍സള്‍ട്ടന്‍സി പിആര്‍ഒ പാര്‍ട്ണര്‍ ഗ്രൂപ്പിലെ കൊമേഷ്യൽ ഡയറക്ടര്‍ ജെയിംസ് സ്വല്ലോ പറയുന്നു. നടപടിക്രമങ്ങള്‍ വളരെ ലളിതമാണെന്നുള്ളതാണ് ഡെപ്പോസിറ്റ് സ്‌കീമിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയ്ക്ക് കാരണം. ഈ ഓപ്ഷന് യുഎഇ അംഗീകൃത നിക്ഷേപ ഫണ്ടില്‍ നിന്ന് ഒരു കത്ത് നേടുകയും അത് ഇമിഗ്രേഷന്‍ അധികൃതർക്ക് നല്‍കുകയും വേണം.
advertisement
നിക്ഷേപത്തിന്റെ കാലാവധി
വ്യക്തിഗത അക്കൗണ്ടില്‍ 2 മില്യണ്‍ ദിര്‍ഹം 2 വര്‍ഷത്തേയ്ക്ക് സ്ഥിര നിക്ഷേപമായി ഉണ്ടായിരിക്കണം. അതിനുശേഷം ഇത് പിന്‍വലിക്കാവുന്നതാണ്. വ്യക്തികള്‍ അവരുടെ ബാങ്കിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് നിബന്ധനകള്‍ വ്യക്തമായി അറിഞ്ഞിരിക്കണം, കാരണം ചില ബാങ്കുകളിൽ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ കാലയളവ് രണ്ട് വര്‍ഷത്തേക്കാള്‍ കൂടുതലാണ്. ദീര്‍ഘകാല റെസിഡന്‍സി വിസയ്ക്ക് ഈ വഴി തിരഞ്ഞെടുക്കുന്ന എല്ലാ വ്യക്തികളും ശ്രദ്ധിക്കേണ്ട കാര്യമാണിത്. സ്ഥിരനിക്ഷേപ കാലാവധി ബാങ്കിനെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്നും നിക്ഷേപകര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കണമെന്നും ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
2 മില്യൺ ദിർഹം കയ്യിലുണ്ടോ? യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാം
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement