UAE ഇന്ത്യയിൽ നാല് ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തും

Last Updated:

അടുത്ത വർഷം ആദ്യം യുഎഇ പ്രഖ്യാപിക്കുമെന്നാണ് വിവരം

Image: Reuters
Image: Reuters
ഇന്ത്യയിൽ 50 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി യുഎഇ. ഇന്ത്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള യുഎഇ വൻ നിക്ഷേപത്തിനാണ്ഒരുങ്ങുന്നതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വിവരം അടുത്ത വർഷം ആദ്യം യുഎഇ പ്രഖ്യാപിക്കുമെന്നാണ് വിവരം. 2023 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയെദ് നടത്തിയ കൂടിക്കാഴ്ച്ചയുടെ ഫലമായാണ് ഈ നിക്ഷേപം യുഎഇ നടത്തുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എണ്ണ വ്യാപാരത്തിൽ ഇരു രാജ്യങ്ങളും വലിയ രീതിയിൽ തന്നെ സഹകരിക്കുന്നുണ്ടെങ്കിലും മറ്റ് വ്യാപാരങ്ങളുടെ സാധ്യതകൾ കണ്ടെത്തി 100 ബില്യൺ ഡോളറിനോളം തുകയ്ക്ക് വ്യാപാരം നടത്താനാണ് ലക്ഷ്യമിടുന്നത്. 2014ൽ പ്രധാന മന്ത്രിയായതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള അഞ്ചാമത്തെ സന്ദർശനമായിരുന്നു അടുത്തിടെ നടത്തിയത്.
1981ലെ ഇന്ദിരാഗാന്ധിയുടെ സന്ദർശന ശേഷം യുഎഇ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുവെന്നും തീരുമാനങ്ങൾ എത്രയും വേഗം പുറത്തുവരുമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും മുബദാല ഇൻവെസ്റ്റ്മെന്റ് കോർപറേഷനും ADQ വുമാണ് പ്രമുഖ നിക്ഷേപകർ.
നിക്ഷേപം വലുതായതുകൊണ്ട് തന്നെ ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് കാലതാമസം നേരിട്ടേക്കാം എന്നാണ് വിവരം. തുടക്കമെന്ന നിലയിൽ ഷെയഖ് തഹനൂൺ അൽ നഹയന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഉടൻ തന്നെ വലിയ നിക്ഷേപം നടക്കുമെന്ന് കരുതുന്നു. അദാനി ഗ്രൂപ്പിൽ 5% ഷെയറുണ്ടെന്ന് ഈയിടെ വ്യക്തമാക്കിയ ഇന്റർനാഷണൽ ഹോൾഡിങ് കോർപറേഷന്റെ ചെയർമാൻ ഷെയ്ഖ് തഹനൂൺ യുഎഇ പ്രസിഡന്റിന്റെ സഹോദരനാണ്. അദാനിയിൽ തങ്ങൾക്ക് ഉണ്ടായിരുന്ന ഷെയർ IHC വിറ്റ അവസരത്തിലാണ് ഷെയ്ഖ് തഹനൂൺ ഈ വെളിപ്പെടുത്തൽ നടത്തിയത്.
advertisement
ഭാവിയിൽ ഏറ്റവും വലിയ വളർച്ച കൈവരിക്കാൻ പോകുന്ന രാജ്യം എന്നാണ് ഇന്ത്യയെക്കുറിച്ച് റോയൽ ഗ്രൂപ്പ് പറഞ്ഞത് എന്ന് ബ്ലുംബർഗ് റിപ്പോർട്ട് ചെയ്തു. ഒരു ട്രില്ല്യൺ ഡോളറോളം ആസ്ഥി ഷെയ്ഖ് തഹനൂണിന്റെ നേതൃത്വത്തിൽ ഉള്ള ADQവിനും ഡിയക്കും ഉണ്ടെന്നാണ് കണ്ടെത്തൽ. യൂറോപ്പിൽ ഇൻവെസ്റ്റ്‌ ചെയ്യുന്ന രീതി ഒഴിവാക്കി ഗൾഫ് രാജ്യങ്ങളായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും സൗദി അറേബ്യ ഇൻവെസ്റ്റ്‌ അതോറിറ്റിയും ഉൾപ്പെടെ പലരും സമീപകാലങ്ങളിൽ നിക്ഷേപത്തിനായി ഇന്ത്യയെയാണ് തിരഞ്ഞെടുക്കുന്നത്.
ആഗോള സാമ്പത്തിക ശക്തിയാകാൻ അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന ശീതയുദ്ധത്തിൽ ഇരു ചേരികളിലും അംഗമാകാതെ നിൽക്കുന്ന ഇന്ത്യയോട് ചേർന്നു നിൽക്കാൻ UAE ഗവണ്മെന്റ് ആഗ്രഹിക്കുന്നതിന്റെ ഭാഗമാണ് ഈ നിക്ഷേപവും എന്നാണ് കരുതുന്നത്.
advertisement
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യക്ക് വലിയ സമ്പത്തിക ശക്തിയായ യുഎഇ എല്ലാ കാലത്തും ഒരു മുതൽക്കൂട്ട് തന്നെയാണ്. 2024 ലെ ഇലക്ഷൻ പ്രചരണത്തിലും യുഎഇയുടെ ഈ നീക്കം നരേന്ദ്രമോദിയെ സഹായിച്ചേക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE ഇന്ത്യയിൽ നാല് ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തും
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement