അബുദാബിയുടെ കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു. ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ അടങ്ങുന്ന രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ അതോറിറ്റിയായ യുഎഇ ഫെഡറൽ സുപ്രീം കൗൺസിലിന്റെ അംഗീകാരത്തോടെ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്.
#BREAKING: UAE President @MohamedBinZayed, in his capacity as Ruler of Abu Dhabi, has issued an Emiri decree appointing Khaled bin Mohamed bin Zayed Al Nahyan as the Crown Prince of Abu Dhabihttps://t.co/RZ2a9EjzUl#UAE #CrownPrince #AbuDhabi pic.twitter.com/S0mTP6PXfa
— Khaleej Times (@khaleejtimes) March 29, 2023
അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ 2016 ഫെബ്രുവരി 15 ന് ദേശീയ സുരക്ഷാ മേധാവിയായി നിയമിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.