പിതാവിന്റെ സ്മരണാർത്ഥം 4.5 ലക്ഷം കോടി രൂപയോളം വരുന്ന സായിദ് ഹ്യൂമാനിറ്റേറിയന്‍ പദ്ധതിയുമായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

Last Updated:

ദുര്‍ബല വിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സമ്പന്നമായ ഭാവി കെട്ടിപ്പടുക്കാനുമാണ് ഗ്ലോബല്‍ ഹ്യുമാനിറ്റേറിയന്‍ പദ്ധതി ലക്ഷ്യമിടുന്നത്

ലോകത്തിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് വേണ്ടി 20 ബില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 4.5 ലക്ഷം കോടി രൂപ) സെയ്ദ് ഹ്യുമാനിറ്റേറിയന്‍ ലെഗസി പദ്ധതി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സായിദ് ഹ്യുമാനിറ്റേറിയന്‍ ദിനാചരണത്തോട് അനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഷേയ്ഖ് സായ്ദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും മൂല്യങ്ങളെയും ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിനത്തിലൂടെ.
ദുര്‍ബല വിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സമ്പന്നമായ ഭാവി കെട്ടിപ്പടുക്കാനുമാണ് ഗ്ലോബല്‍ ഹ്യുമാനിറ്റേറിയന്‍ പദ്ധതി ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഈ പദ്ധതിയുടെ ഫലം ലഭിക്കുക.
മാനുഷിക-ജീവകാരൂണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്ന സമയത്താണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരം വെല്ലുവിളികളെ തരണം ചെയ്യുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും വേണ്ട അടിസ്ഥാനമായി ഈ പദ്ധതി വളര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ അധസ്ഥിതരായ സമൂഹത്തിന് സുസ്ഥിര വികസനവും സാമൂഹിക സാമ്പത്തിക പുരോഗതിയും സാധ്യമാക്കാന്‍ ഈ പദ്ധതി ഉപകാരപ്പെടുമെന്ന് കരുതുന്നു.
advertisement
എല്ലാവര്‍ക്കും സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കാനുള്ള യുഎഇയുടെ ശ്രമമായിരിക്കും ഈ പദ്ധതിയെന്നാണ് വിലയിരുത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പിതാവിന്റെ സ്മരണാർത്ഥം 4.5 ലക്ഷം കോടി രൂപയോളം വരുന്ന സായിദ് ഹ്യൂമാനിറ്റേറിയന്‍ പദ്ധതിയുമായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement