പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു; യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
- Published by:Naseeba TC
- news18-malayalam
Last Updated:
ജുലൈ 29 ശനിയാഴ്ച്ച വരെയാണ് ദുഃഖാചരണം
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് സൂചന. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ഷെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും. ജുലൈ 29 ശനിയാഴ്ച്ച വരെയാണ് ദുഃഖാചരണം.
Also Read- ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുടുംബങ്ങളിലൊന്ന്; സൗദി രാജകുടുംബത്തെക്കുറിച്ച്
2010 ജൂണിലാണ് ഷെയ്ഖ് സഈദിനെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്നു. ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.
അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ (ADCED) മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 27, 2023 6:54 AM IST