പലസ്തീനിലെ ആയിരം കുട്ടികൾക്ക് കുടുംബത്തോടൊപ്പം യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡന്റിന്റെ നിർദേശം
- Published by:Arun krishna
- news18-malayalam
Last Updated:
യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐസിആർസി) പ്രസിഡന്റ് മിർജാന സ്പോൾജാറിക്കും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, പലസ്തീനിൽ പരിക്കേറ്റ കുട്ടികൾക്ക് ചികിത്സ നൽകാനൊരുങ്ങി യുഎഇ. 1,000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡന്റ് ഹിഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐസിആർസി) പ്രസിഡന്റ് മിർജാന സ്പോൾജാറിക്കും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
ഗാസയിലെ കുട്ടികളെ യുഎഇയിൽ എത്തിക്കാനും സുരക്ഷിതമായി സ്വദേശത്തേക്ക് മടങ്ങുന്നതിന് മുമ്പ് അവർക്ക് വൈദ്യചികിത്സ നൽകാനുമുള്ള തീരുമാനം, പലസ്തീൻ ജനതയ്ക്ക്, പ്രത്യേകിച്ച് അവിടുത്തെ കുട്ടികൾക്ക് ആശ്വാസമാകുമെന്ന് റെഡ് ക്രോസ് പ്രതികരിച്ചു. അവർ നേരിടുന്ന ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുരിതാശ്വാസ സഹായം നൽകാനുള്ള തങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും യുഎഇ അറിയിച്ചു.
ഗാസയിലെ സാധാരണക്കാർക്ക് വൈദ്യസഹായവും സുരക്ഷിതവും ഉറപ്പാക്കേണ്ടതിനെക്കുറിച്ചും തടസങ്ങൾ കൂടാതെ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാനുഷികനീതി സാധ്യമാക്കേണ്ടതിനെക്കുറിച്ചും യുഎഇ വിദേശകാര്യ മന്ത്രിയും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐസിആർസി) പ്രസിഡന്റ് മിർജാന സ്പോൾജാറിക്കും സംസാരിച്ചു. ഇതിനായി പ്രാദേശിക തലത്തിലും, അന്തർദേശീയ തലത്തിലും ഇടപെടലുകൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
advertisement
.
Location :
New Delhi,New Delhi,Delhi
First Published :
November 02, 2023 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പലസ്തീനിലെ ആയിരം കുട്ടികൾക്ക് കുടുംബത്തോടൊപ്പം യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡന്റിന്റെ നിർദേശം