സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്‍റേയും സന്ദേശം നല്‍കി എബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു. ഒരേ കോമ്പൗണ്ടില്‍ ക്രിസ്ത്യന്‍ മുസ്ലീം ജൂത ആരാധാലായങ്ങള്‍ ഉള്‍ക്കൊളളുന്ന എബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്തതായി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്അല്‍ നഹ്യാന്‍ അറിയിച്ചു.
Also Read- സൗദിയിൽ വ്യഭിചാരക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച മലയാളിക്ക് ഇളവ്; തുണയായത് നിയമപോരാട്ടം
The Abrahamic Family House is rooted in the UAE’s values and longstanding commitment to #peacefulcoexistence pic.twitter.com/g4Mv1Vfl2j
— Abrahamic Family House (@abrahamicfh) February 17, 2023
പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനായി വിവിധ സമൂഹങ്ങളില്‍ നിന്നുളള ആളുകള്‍ ഒരുമിച്ച് പ്രവർത്തിച്ചതിന്‍റെ അഭിമാനകരമായ ചരിത്രമാണ് യുഎഇയ്ക്ക് ഉളളതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. എബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ പരസ്പര ബഹുമാനം, ധാരണ, വൈവിധ്യം എന്നിവയുടെ ശക്തി വിനിയോഗിക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
The UAE has a proud history of people from diverse communities working together to create new possibilities. As the @AbrahamicFH in Abu Dhabi is inaugurated, we remain committed to harnessing the power of mutual respect, understanding and diversity to achieve shared progress.
— محمد بن زايد (@MohamedBinZayed) February 16, 2023
വിവിധ മതവിശ്വാസികള്‍ക്ക് ഒരുമിച്ച് ഒരിടത്ത് പ്രാർത്ഥനയ്ക്കെത്താമെന്നുളളതാണ് സവിശേഷത. ഇമാം അൽ തയെബ് പള്ളി, സെന്‍റ് ഫ്രാൻസിസ് പള്ളി, മോസസ് ബിൻ മൈമൺ സിനഗോഗ് എന്നിവയാണ് മൂന്ന് ആരാധനാലയങ്ങള്‍.പഠനത്തിനും സമൂഹത്തിൽ ഇടപെടുന്നതിനുമുള്ള ഒരു ഫോറവും ഇതില്‍ ഉള്‍പ്പെടുന്നു. സാദിയാത്ത് ദ്വീപിലുളള എബ്രഹാമിക് ഫാമിലി ഹൗസ് മാർച്ച് ഒന്നുമുതലാണ് സന്ദർശനത്തിനായി തുറക്കുകയെന്ന് വെബ്സൈറ്റില്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.