പ്രവാസികള്‍ക്ക് ഹൃദയത്തില്‍ നിന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ നന്ദി പറഞ്ഞ് യുഎഇ പ്രസിഡന്റ്
- Published by:Sneha Reghu
- news18-malayalam
Last Updated:
നിങ്ങള്‍ ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദിയെന്ന് യുഎഇ പ്രസിഡന്റ് പറഞ്ഞു
അബുദാബി: 53-ാമത് ഈദ് അല്‍ ഇത്തിഹാദിനോട് (നാഷണല്‍ ഡേ) അനുബന്ധിച്ച് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നന്ദി പറഞ്ഞ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍. ഹൃദയം തൊടുന്ന ഭാഷയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പലാണ് അദ്ദേഹം നന്ദി പറഞ്ഞിരിക്കുന്നത്.
''യുഎഇയിലെ ജനങ്ങള്‍ക്ക്'' എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ''ഈദ് അല്‍ ഇത്തിഹാദിന്റെ വേളയില്‍, യുഎഇയിലും അവിടുത്തെ പൗരന്മാരിലും പ്രവാസികളിലും ഞങ്ങള്‍ അഭിമാനിക്കുന്നു,'' എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ''നിങ്ങളുടെ ദൃഢനിശ്ചയത്തിനും പരിശ്രമങ്ങള്‍ക്കും നന്ദി. നിങ്ങള്‍ ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി,'' അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ഷവും ഡിസംബര്‍ 2നാണ് യുഎഇ ദേശീയദിനം ആചരിക്കുന്നത്. 1971ലാണ് അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നീ ആറു എമിറേറ്റുകള്‍ ഒന്നിച്ച് യുഎഇ എന്ന ഒറ്റ രാജ്യമായത്. ഇതിന് ശേഷം താമസിക്കാതെ റാസല്‍ ഖൈമയും യുഎഇയുടെ ഭാഗമായി.
advertisement
യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ അവധി നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അല്‍ ഇത്തിഹാദ് സോണുകള്‍ ഉണ്ടാകും. അല്‍ ഐനിലായിരിക്കും ഈദ് അല്‍ ഇത്തിഹാദിന്റെ പ്രധാന വേദി. ദുബായ്, ഷാര്‍ജ ഉള്‍പ്പെടെ രാജ്യത്തെ എമിറേറ്റുകളില്‍ വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറുമെന്ന് അധികൃതര്‍ അറിയിച്ചു.
Location :
Delhi
First Published :
December 03, 2024 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പ്രവാസികള്‍ക്ക് ഹൃദയത്തില്‍ നിന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ നന്ദി പറഞ്ഞ് യുഎഇ പ്രസിഡന്റ്