HOME /NEWS /Gulf / പിതാവിന്റെയോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ; പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം

പിതാവിന്റെയോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ; പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം

എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്

എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്

എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്

  • Share this:

    പാസ്പോർട്ടിൽ സിംഗിൾ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവർക്ക് ആശ്വാസം. പാസ്പോർട്ടിന്റെ അവാസന പേജിൽ പിതാവിന്റേയോ കുടുംബത്തിന്റെയോ പേര് ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

    പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. പാസ്പോർട്ടിൽ അവസാന പേജിൽ പരാമർശിച്ചിരിക്കുന്ന പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് യുഎഇ വീസ അനുവദിക്കുന്നതിന് സ്വീകാര്യമാണ്. Also Read- പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള സന്ദർശക വിസക്കാർക്ക് UAE യിൽ പ്രവേശനാനുമതി ഇല്ല; വ്യക്ത വരുത്തി എയർ ഇന്ത്യ

    പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ചേർക്കാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു.

    First published:

    Tags: Uae, UAE visit visa