കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും മുരളീധരനും മദീനയിൽ; ഹജ്ജ് കരാർ ഒപ്പു വെച്ചു; ഉംറ വോളണ്ടിയർമാരുമായി കൂടിക്കാഴ്ച നടത്തി

Last Updated:

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്നും 1,75,025 തീർഥാടകരെയാണ് അനുവദിച്ചിരിക്കുന്നത്.

ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള സംഘം സൗദി അറേബ്യയിലെ പുണ്യന​ഗരമായ മദീന സന്ദർശിച്ചു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംഘത്തിൽ ഉണ്ടായിരുന്നു. മദീനയിലെ മർകസിയ പ്രദേശത്തെ പള്ളിയും (അൽ മസ്ജിദ് അൽ നബ്വി) പ്രതിനിധി സംഘം സന്ദർശിച്ചു. തുടർന്ന് ഉഹുദ് പർവതം കാണാനായി പോയ സംഘം, അതിനു ശേഷം ഖുബാ പള്ളിയും സന്ദർശിച്ചു. ലോകത്തിലെ ആദ്യ മസ്ജിദാണ് ഖുബ മസ്ജിദ്. നിരവധി ഇസ്ലാമിക് രക്തസാക്ഷികളുടെ അന്ത്യവിശ്രമസ്ഥലമാണ് ഉഹുദ് പർവതം.
രണ്ട് ദിവസം മുമ്പ്, ഇന്ത്യയും സൗദി അറേബ്യയും ഒരു ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്നും 1,75,025 തീർഥാടകരെയാണ് അനുവദിച്ചിരിക്കുന്നത്. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
''ഇസ്‌ലാം മതം പുണ്യ നഗരങ്ങളിലൊന്നായി കണക്കാക്കുന്ന മദീനയിലേക്ക് ഒരു ചരിത്ര യാത്ര നടത്തി. പ്രവാചകന്റെ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പരിസരം, ഇസ്‌ലാമിലെ ആദ്യ പള്ളിയായ ഖുബ മസ്ജിദ് പരിസരം, ഉഹുദ് പർവ്വതം എന്നിവിടങ്ങളെല്ലാം ഞങ്ങൾ സന്ദർശിച്ചു'', സന്ദർശന ശേഷം സ്മൃതി ഇറാനി എക്സിൽ കുറിച്ചു. ഇസ്‍ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് തങ്ങളെ നയിച്ച സൗദി ഭരണകൂടത്തിന് നന്ദി പറയുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
advertisement
ഇന്ത്യയിൽ നിന്നും എത്തുന്ന ഹജ്ജ് തീർഥാടകർക്ക് നിസ്വാർത്ഥ സേവനം നൽകുന്ന ഇന്ത്യയിലെ സന്നദ്ധ പ്രവർത്തകരുമായി പ്രതിനിധി സംഘം ചർച്ച നടത്തി. ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകരുമായും അവർ ആശയവിനിമയം നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും മുരളീധരനും മദീനയിൽ; ഹജ്ജ് കരാർ ഒപ്പു വെച്ചു; ഉംറ വോളണ്ടിയർമാരുമായി കൂടിക്കാഴ്ച നടത്തി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement