advertisement

സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് 45000 രൂപയോളം പിഴ

Last Updated:

ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചതായി സൗദി റെഡ്ക്രസൻറ് അതോറിറ്റി അറിയിച്ചു

റിയാദ്: സൗദി അറേബ്യയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുക്കാത്ത വാഹനങ്ങൾക്കെതിരെ നിയമനടപടി കർശനമാക്കി. ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചതായി സൗദി റെഡ്ക്രസൻറ് അതോറിറ്റി അറിയിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഞായറാഴ്ച (മാർച്ച് 26) മുതൽ ഇത് നടപ്പായിട്ടുണ്ട്.
ആംബുലൻസുകൾക്ക് വഴി നൽകാതെ തടസ്സപ്പെടുത്തുന്നവരെയും അതിനെ പിന്തുടരുന്നവരെയും ഈ ഓട്ടോമാറ്റിക് സംവിധാനം നിരീക്ഷിക്കുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യും. ജീവൻ സംരക്ഷിക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാർ നിർദ്ദിഷ്ട റോഡിലെ നിർദ്ദിഷ്ട ട്രാക്കുകൾ തന്നെ പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും അതിന്റെ ശതമാനം വർധിപ്പിക്കുകയും ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണിത്.
ഇത് ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും റെഡ്ക്രസൻറ് വ്യക്തമാക്കി. രണ്ട് ട്രാക്ക് മാത്രമുള്ള റോഡാണെങ്കിൽ വാഹനങ്ങൾ ഇടതുവലത് ഭാഗങ്ങളിലേക്ക് കഴിയുന്നത്ര മാറിക്കൊടുത്ത് മധ്യ ട്രാക്ക് ആംബുലൻസിന് പോകാനായി ഒഴിവായികൊടുക്കണം. ഇനി റോഡ് മൂന്നോ അതിലധികമോ ട്രാക്കുകളുള്ളതാണെങ്കിൽ വലത്, മധ്യ ട്രാക്കുകളിലെ വഹനങ്ങൾ കഴിയുന്നത്ര വലതു വശേത്തക്കും ഇടത് പാതയിലോടുന്ന വാഹനങ്ങൾ കഴിയുന്നത്ര ഇടത് ഭാഗത്തേക്കും നീങ്ങി ആംബുലൻസിന് പോകാൻ വഴിയൊരുക്കണമെന്നും റെഡ്ക്രസൻറ് നിർദേശിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് 45000 രൂപയോളം പിഴ
Next Article
advertisement
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളെ വഞ്ചിച്ച് സ്വർണാഭരണങ്ങൾ തട്ടിയ ജസീൽ അറസ്റ്റിൽ

  • ‘കിനാവിന്റെ രാജകുമാരൻ’ എന്ന അക്കൗണ്ടിൽ സൗഹൃദം സ്ഥാപിച്ച് 12 പവൻ സ്വർണം തട്ടിയതായി പോലീസ്

  • കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും കേസുകൾ നിലവിലുണ്ട്

View All
advertisement