News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 21, 2020, 8:20 AM IST
പ്രതീകാത്മക ചിത്രം
ദുബായ്: കുളിമുറിയിൽ മൊബൈൽ ഫോൺ വെച്ച് യുവതി കുളിക്കുന്നത് രഹസ്യമായി പകർത്തിയ വെയിറ്റർക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച്
ദുബായ് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാലുടൻ ഫിലിപ്പിനോ യുവാവിനെ നാടുകടത്തും. അൽ മുറാഖാബാദിലെ അപ്പാർട്ട്മെന്റിലെ വിവിധ ഇടങ്ങളിലായി പ്രതിയായ 27 കാരൻ ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തിയതായി കണ്ടെത്തി.
Also Read-
തൊഴിൽതേടി സന്ദർശക വിസയിൽ യുഎഇയിലേക്ക് വരേണ്ടതില്ല; ഇന്ത്യക്കാർക്കും പാകിസ്ഥാൻകാർക്കും മുന്നറിയിപ്പ്പരാതിക്കാരി മൂന്നു വർഷമായി അപ്പാർട്ട്മെന്റിലെ താമസക്കാരിയാണ്. അപ്പാർട്ട്മെന്റിൽ ഏഴുമുറികളാണുള്ളത്. അഞ്ച് പൊതു ടോയിലറ്റുകളും ഒരു അടുക്കളയുമാണ് അപ്പാർട്ട്മെന്റിലുള്ളത്. രാവിലെ അഞ്ചിന് കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈൽ ഫോൺ തറയിൽ ഇരിക്കുന്നത് കണ്ടുവെന്ന് പരാതിക്കാരി പറയുന്നു. ഫോൺ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിലായിരുന്നു. ഈ സമയം യുവാവ് എത്തി ഫോൺ എടുക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഫോൺ പരിശോധിച്ച പെൺകുട്ടി ഞെട്ടി. തന്റെ റൂമിലുള്ള പെൺകുട്ടികള്‍ കുളിക്കുന്ന വീഡിയോ ഫോണിൽ യുവതി കണ്ടു. ഷവറിൽ നിന്ന് പുറത്തിറങ്ങി വസ്ത്രം മാറുന്ന തന്റെ ദൃശ്യങ്ങളും ഫോണിൽ കണ്ടതായി യുവതി കോടതിയിൽ പറഞ്ഞു.
Also Read-
പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി
യുവാവ് തന്റെ കൈയിൽ നിന്ന് ഫോണ്‍ തട്ടിയെടുക്കാനും വീഡിയോ ദൃശ്യങ്ങൾ നശിപ്പിക്കാനും ശ്രമിച്ചു. എന്നാൽ യുവതി ഫോൺ പിടിച്ചുവാങ്ങുകയും ദുബായ് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ''അയാൾ ഫോണിലെ വീഡിയോ ക്ലിപ് ഡിലീറ്റ് ചെയ്തു. എന്നാൽ അതിൽ മറ്റു പല സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകർത്തിയത് ഉണ്ടായിരുന്നു. സീലിങ്ങിൽ ക്യാമറ ഓൺ ചെയ്ത് ഷവറിനെ ലക്ഷ്യമാക്കിയാണ് ഇയാൾ വെച്ചിരുന്നു. വിവിധ സ്ത്രീകളുടെ ഇത്തരത്തിലുള്ള നഗ്ന ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്''- പരാതിക്കാരി പറഞ്ഞു.
Also Read-
യു.എ.ഇ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസി WAM സ്ഥാപകൻ ഇബ്രാഹിം അൽ-അബെദ് അന്തരിച്ചു
മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതികൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതായി ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. സ്ത്രീകളുടെ സ്വകാര്യതയുടെ ലംഘനം, ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്.
Published by:
Rajesh V
First published:
October 21, 2020, 8:20 AM IST