advertisement

യുഎഇയില്‍ ആർക്കൊക്കെ ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം സാമ്പത്തിക സഹായം ലഭിക്കും?

Last Updated:

നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള വ്യവസ്ഥകളില്‍ ക്ലെയിം ചെയ്യുന്നയാള്‍ കുറഞ്ഞത് 12 മാസത്തേക്ക് ഐഎല്‍ഒഇ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കണം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ജോലി നഷ്ടപ്പെട്ടാലും യുഎഇയിലെ ചില പൗരന്മാര്‍ക്ക് മൂന്ന് മാസം സാമ്പത്തിക സഹായം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ നഷ്ടത്തിനെതിരെ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷയെടുത്ത പൗരന്മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. 2023 ജനുവരി മുതലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. തൊഴില്‍ നഷ്ടം മൂലമുള്ള സാമ്പത്തികനഷ്ടം ഒഴിവാക്കുന്നതിന് ഈ പദ്ധതി പുതുക്കാനുള്ളവര്‍ എത്രയും വേഗം അത് ചെയ്യണമെന്നും ദുബായ് ഇന്‍ഷുറന്‍സിലെ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്‌സ് വിഭാഗം മാനേജര്‍ ദാന കാന്‍സൗ പറഞ്ഞു. ഇന്‍ഷുറന്‍സ് റദ്ദാക്കാതിരിക്കാൻ പദ്ധതി പുതുക്കേണ്ടത് നിര്‍ബന്ധമാണെന്നും അധികൃതർ അറിയിച്ചു. ഇന്‍ഷുറന്‍സ് പുതുക്കാതിരുന്നാൽ 400 ദിര്‍ഹം പിഴയൊടുക്കേണ്ടിയും വരും.
നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള വ്യവസ്ഥകളില്‍ ക്ലെയിം ചെയ്യുന്നയാള്‍ കുറഞ്ഞത് 12 മാസത്തേക്ക് ഐഎല്‍ഒഇ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കണം. 2023 ജനുവരിയില്‍ പദ്ധതിയുടെ ഭാഗമായ ആളുകള്‍ ഇപ്പോള്‍ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് കൗന്‍സൗ ഖലിജ് ടൈംസിനോട് പറഞ്ഞു. നഷ്ടപരിഹാരം നേടുന്നിന് വരിക്കാരായവര്‍ ഐഎല്‍ഒഇയുടെ വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യണം. അതില്‍ സബ്മിറ്റ് എ ക്ലെയിം ക്ലിക്ക് ചെയ്ത് അവരുടെ എമിറേറ്റ്‌സ് ഐഡിയും യുഎഇയിലെ സാധുവായ ഫോണ്‍ നമ്പറും നല്‍കി ക്ലെയിം സമര്‍പ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് അവര്‍ വ്യക്തമാക്കി.
advertisement
നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ജോലിയില്‍ നിന്ന് സ്വയം രാജിവെച്ചതോ തൊഴില്‍ദാതാവ് മോശം പെരുമാറ്റത്തിന്റെ പേരില്‍ പിരിച്ചുവിട്ടതോ ആയ തൊഴിലാളി നഷ്ടപരിഹാരത്തിന് അര്‍ഹമായിരിക്കില്ല. തൊഴില്‍ നഷ്ടപ്പെട്ട ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണം. പുതിയൊരു ജോലി കിട്ടുകയോ രാജ്യം വിടുകയോ ചെയ്താല്‍ തുക ലഭിക്കില്ല. ക്ലെയിം സമര്‍പ്പിക്കുന്നതിനൊപ്പം ജീവനക്കാരന്‍ അവസാനം തൊഴില്‍ ചെയ്ത തീയതിയും തൊഴില്‍ നഷ്ടപ്പെടാനുള്ള കാരണവും വ്യക്തമാക്കുന്ന രേഖ നല്‍കണം.
സാമ്പത്തിക നേട്ടങ്ങള്‍
ക്ലെയിം ഫയല്‍ ചെയ്തുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക ഇന്‍ഷൂര്‍ ചെയ്തയാളുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കണം. തൊഴില്‍ നഷ്ടപ്പെട്ട അന്നുമുതലുള്ള നഷ്ടപരിഹാരത്തുക ഇപ്രകാരം ലഭ്യമാകും. മൂന്നുമാസത്തേക്കോ അല്ലെങ്കില്‍ പുതിയൊരു ജോലി ലഭിക്കുന്നത് വരെയോ ഈ തുക ലഭിക്കും.
advertisement
ക്ലെയിമിന്റെ പരമാവധി ആനുകൂല്യം മൂന്ന് മാസമാണ്. ഒരു ജീവനക്കാരന്റെ പരമാവധി ക്ലെയിം പരിധി കഴിഞ്ഞാല്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കും. അതേസമയം, ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന പ്രമീയം ലഭിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുമെന്ന് ആദ്യമായി അവതരിപ്പിച്ചപ്പോള്‍ പറഞ്ഞിരുന്നുവെങ്കിലും അതിന് അന്തിമരൂപമായിട്ടില്ല.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളും യുഎഇ പൗരന്മാരും പദ്ധതിയുടെ കീഴില്‍ ഉൾപ്പെടും. നിക്ഷേപകര്‍, വീട്ടുജോലി ചെയ്യുന്നവര്‍, താത്കാലിക കരാര്‍ തൊഴിലാളികള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ള വിരമിച്ചവര്‍ മുതലായവര്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. തൊഴിലാളികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 16,000 ദിര്‍ഹമോ അതിന് താഴെയോ അടിസ്ഥാ ശമ്പളം പറ്റുന്നവരാണ് ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നവര്‍. ഇവര്‍ക്ക് പ്രതിമാസം അഞ്ച് ദിര്‍ഹമാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്. 16,000 ദിര്‍ഹത്തിന് മുകളില്‍ വേതനം വാങ്ങുന്നവരാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്. ഇവരിൽ നിന്ന് ഒരു മാസം 10 ദിര്‍ഹമാണ് ഇന്‍ഷുറന്‍സ് തുകയായി ഈടാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയില്‍ ആർക്കൊക്കെ ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം സാമ്പത്തിക സഹായം ലഭിക്കും?
Next Article
advertisement
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
  • ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുത്തത് ശ്രദ്ധേയമാണ്

  • വലിയ പരിപാടികളിൽ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു

  • ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കരാറുകൾ അത്യന്താപേക്ഷിതമാണെന്ന് തരൂർ പറഞ്ഞു

View All
advertisement