യുകെ കോടീശ്വരന്മാർ കൂട്ടത്തോടെ യുഎഇയിലേക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ഇതോടെ യൂറോപ്പിൽ നിന്നും ഏറ്റവും കൂടുതൽ സമ്പന്നർ കുടിയേറുന്ന മൂന്നാമത്തെ സ്ഥലമായി ദുബായ് മാറും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 1500 ഓളം കോടീശ്വരന്മാരാണ് യുകെയിൽ നിന്നും ദുബായിലേക്ക് ചേക്കേറിയത്. നൂറോളം പേർ കൂടി ഈ വർഷം ദുബായിലെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സമ്പന്നരുടെ പ്രിയപ്പെട്ട സ്ഥലമായി ഗൾഫ് രാജ്യങ്ങൾ മാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.
ന്യൂ വേൾഡ് വെൽത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഏതാണ്ട് 250 കോടീശ്വരൻമാർ ഈ വർഷം ലണ്ടൻ വിട്ട് ദുബായിൽ എത്തും. ഇതോടെ യൂറോപ്പിൽ നിന്നും ഏറ്റവും കൂടുതൽ സമ്പന്നർ കുടിയേറുന്ന മൂന്നാമത്തെ സ്ഥലമായി ദുബായ് മാറും.
ഒരു മില്യൺ ഡോളർ നിക്ഷേപ ശേഷിയുള്ള സമ്പന്നരെയാണ് ഗ്ലോബൽ വെൽത്ത് ഇന്റലിജൻസ് പഠനവിധേയമാക്കിയത്. 4500 കോടീശ്വരൻമാർ 2023ൽ യുഎഇ യിലേക്ക് കുടിയേറുമെന്നും ഓസ്ട്രേലിയക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ കുടിയേറുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറുമെന്നും ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ 2023ൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2022ൽ 4000 പേരെയാണ് ഹെൻലി പ്രതീക്ഷിച്ചിരുന്നത് എങ്കിലും അതിനെ കടത്തി വെട്ടി 5000 കോടീശ്വരൻമാരാണ് യുഎഇയിൽ എത്തിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും, സാമ്പത്തിക സൗകര്യങ്ങളും, ആരോഗ്യ രംഗവും എണ്ണ, ഗ്യാസ്, റിയൽ എസ്റ്റേറ്റ്, ടെക്നോളജി, ടൂറിസം തുടങ്ങിയ മേഖലകളിലെ സാധ്യതകളുമാണ് യുഎഇയെ സമ്പന്നരെ ആകർഷിക്കുന്ന രാജ്യമാക്കി മാറ്റുന്നത് എന്ന് ന്യൂ വേൾഡ് വെൽത്തിന്റെ റിസേർച്ച് മേധാവി ആൻഡ്രൂ അമോയിൽസ് പറയുന്നു.
advertisement
” രാജ്യത്തെ കുറഞ്ഞ നികുതി നിരക്ക് ലോകത്തിലെ തന്നെ കുറഞ്ഞ നിരക്കും ബർമുഡയോടും മൊണാക്കോയോടും കിടപിടിക്കുന്നതുമാണ്. ആരോഗ്യ രംഗത്ത് നില നിൽക്കുന്ന അത്യാധുനിക സംവിധാനങ്ങൾ ഏറ്റവും മികച്ച ചികിത്സ പ്രദാനം ചെയ്യുന്നതും ഈ ആകർഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തിൽ സമ്പന്നർ മറ്റ് രാജ്യങ്ങളിൽ നിന്നും യുഎയിലേക്ക് എത്തുന്നത് ഭാവിയിൽ വലിയ ടെക് കമ്പനികളുടെ ആസ്ഥാനമായി രാജ്യം മാറുന്നതിലേക്ക് നയിക്കും ” എന്നും ആൻഡ്രൂ കൂട്ടിച്ചേർത്തു. പാരീസ്, മൊണാക്കോ, ദുബായ്, ആംസ്റ്റർഡാം, സിഡ്‌നി തുടങ്ങിയവയാണ് യുകെയിൽ നിന്നും ആളുകൾ കുടിയേറുന്ന പ്രധാന നഗരങ്ങൾ.
advertisement
2017 മുതൽ 2022 വരെയുള്ള കണക്കനുസരിച്ച് ആകെ 12,500 സമ്പന്നരാണ് യുകെ വിട്ടത്. 2023 ഓടെ 3200 സമ്പന്നർ കൂടി രാജ്യം വിട്ടേക്കും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രാധാന്യത്തിലുള്ള കുറവ്, ബ്രെക്സിറ്റ്, ആരോഗ്യ സംവിധാനങ്ങളിലെ കുറവ്, സുരക്ഷ, ഉയർന്ന നികുതി നിരക്കുകൾ, യുഎസിന്റെയും ഏഷ്യയുടെയും ദ്രുത ഗതിയിലുള്ള വളർച്ച എന്നിവ ആളുകളെ യുകെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് എന്നാണ് വിലയിരുത്തൽ
Location :
New Delhi,New Delhi,Delhi
First Published :
November 24, 2023 12:20 PM IST